
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ക്യാപ്പ് പോലുള്ള നേട്ടങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്ന് വിരാട് കോഹ്ലി ഉപദേശിച്ചതായി രാജസ്ഥാന് റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗ്. 2019ലെ ഐപിഎല്‍ സീസണില്‍ കോഹ് ലി പറഞ്ഞ വാക്കുകളാണ് റിയാന്‍ പരാഗ് വെളിപ്പെടുത്തുന്നത്.
നീ ഓറഞ്ച് ക്യാപ്പ് നേടാന്‍ പോവുന്നില്ല. 5,6 സ്ഥാനങ്ങളിലാണ് നീ ബാറ്റ് ചെയ്യുന്നത്. അതിനാല്‍ ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. നിര്‍ണായകമായ ആ 20, 30 റണ്‍സ് എങ്ങനെ നേടാം എന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി. നിര്‍ണായക ഘട്ടത്തില്‍ ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ആ സമയം അതിജീവിക്കാന്‍ ടീമിന് വേണ്ടി എന്ത് ചെയ്യണം എന്ന് ചിന്തിക്കൂ, കോഹ് ലി പറഞ്ഞതായി റിയാന്‍ പരാഗ് പറയുന്നു.
MATCHDAY MD.
â Rajasthan Royals (@rajasthanroyals) April 15, 2021
Get your official 2021 replica: https://t.co/upeTCORHp1#HallaBol | #RoyalsFamily | #IPL2021 | #RRvDC pic.twitter.com/dth6h0yG3K
'കോഹ് ലിയുടെ ആ വാക്കുകള്‍ എന്റെ മനസിലുണ്ട്. എത്ര റണ്‍സ് ആണ് നേടിയത് എന്ന് ഞാന്‍ നോക്കുന്നില്ല. ടീമിന് എത്ര റണ്‍സ് ആണ് ഗുണം ചെയ്യുക എന്നാണ് ഞാന്‍ നോക്കുന്നത്. വിരാട് കോഹ് ലി, ധോനി എന്നിവര്‍ക്കെതിരെ കളിക്കുമ്പോള്‍ മാനസികമായി നമ്മള് കൂടുതല്‍ കരുത്തരാവുന്നു.'
2021 സീസണിലെ ആദ്യ കളിയില്‍ 11 പന്തില്‍ നിന്ന് 25 റണ്‍സ് റിയാന്‍ പരാഗ് രാജസ്ഥാന് വേണ്ടി നേടിയിരുന്നു. 222 റണ്‍സ് മുന്പില് വെച്ച് കളിക്കെ ഒരു ഫോറും മൂന്ന് സിക്സും പറത്തി വന്ന പരാഗിന്റെ ഇന്നിങ്സ് സഞ്ജുവിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍
