
'നിങ്ങളെനിക്ക് ഹൃദയാഘാതമുണ്ടാക്കുന്നു', ഇന്ത്യന്‍ കളിക്കാരോട് അമ്പയര്‍ ഇറാസ്മസ്
മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല
ജോഹന്നാസ്ബര്‍ഗ്: മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ആവേശകരമായ അന്ത്യത്തിലേക്ക് കളി എത്തുമ്പോള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ കളിയുടെ ചൂട് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഇറാസ്മസിലേക്കും എത്തി.
ഇവിടെ ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂറിന്റെ ബൗളിങ്ങിലേക്ക് ചൂണ്ടി നിങ്ങളെനിക്ക് ഹൃദയാഘാതം സൃഷ്ടിക്കുന്നു എന്നാണ് അമ്പയര്‍ പറഞ്ഞത്. സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിന്റെ 10ാം ഓവറിലാണ് സംഭവം. ഓവറിലെ അവസാന ഡെലിവറിയില്‍ മര്‍ക്രാമിന്റെ വിക്കറ്റ് ശര്‍ദുലിന് ലഭിച്ചു.
Marais Erasmus pic.twitter.com/xAC0yT8Uef
â Benaam Baadshah (@BenaamBaadshah4) January 5, 2022
എന്നാല്‍ മര്‍ക്രാമിന്റെ വിക്കറ്റ് വീഴുന്നതിന് മുന്‍പത്തെ രണ്ട് ഡെലിവറികളില്‍ ശര്‍ദുല്‍ ശക്തമായ അപ്പീല്‍ നടത്തിയിരുന്നു. ഓവറിന് ശേഷം സൈഡ് മാറുമ്പോള്‍ ഇറാസ്മസിന്റെ വാക്കുകള്‍, ഓരോ ഓവര്‍ കഴിയുമ്പോഴും നിങ്ങള്‍ എനിക്ക് ഹൃദയാഘാതമുണ്ടാക്കുന്നു...
ഇറാസ്മസിന്റെ വാക്കുകള്‍ ശരിവെച്ചാണ് മൂന്നാം ദിനം ഇരു ടീമുകളും കളി അവസാനിപ്പിച്ചത്. ക്ലോസ് ഫീല്‍ഡറായി നിന്ന ഡുസന്റെ സ്ലെഡ്ജിങ്ങോടെയാണ് ഋഷഭ് പന്ത് ക്രീസിലേക്ക് എത്തിയത്. ഇരുവരും പരസ്പരം വാക് ശരങ്ങള്‍ എയ്തു. ബൂമ്രയും ശാന്തത കൈവിട്ടു. പേസര്‍ മാര്‍കോ ജാന്സെനുമായാണ് ബൂമ്ര കൊമ്പുകോര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?



