
ബ്രെറ്റ് ലീക്കെതിരെ യൂസുഫ് പഠാന്റെ ഉഗ്രൻ സിക്സ്! പറന്നത് 95 മീറ്റർ; ഡഗൗട്ടിൽ ആവേശം മൂത്ത് ഇർഫാന്റെ ഡാൻസ് (വീഡിയോ)
ബ്രെറ്റ് ലീക്കെതിരെ യൂസുഫ് പഠാന്റെ ഉഗ്രൻ സിക്സ്! പറന്നത് 95 മീറ്റർ; ഡഗൗട്ടിൽ ആവേശം മൂത്ത് ഇർഫാന്റെ ഡാൻസ് (വീഡിയോ)
ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്നു വിരമിച്ച സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ഫൈനലിൽ എത്താതെ പുറത്തായി. വേൾഡ് ജയന്റ്സിനെതിരായ പോരാട്ടത്തിൽ ബ്രെറ്റ് ലീയുടെ ഡെത്ത് ഓവർ ബൗളിങാണ് ഇന്ത്യ മഹാരാജാസിന്റെ വിജയ പ്രതീക്ഷ തല്ലിക്കെടുത്തിയത്.
അതിനിടെ മത്സരത്തിൽ ബ്രെറ്റ് ലീയെ കൂറ്റൻ സിക്സർ പറത്തിയ യൂസുഫ് പഠാന്റെ വീഡിയോ വൈറലായി മാറി. വീഡിയോ വൈറലായതിന് പിന്നിൽ യുസുഫിന്റെ സഹോദരൻ ഇർഫാൻ പഠാനും പങ്കുണ്ട്. ചേട്ടൻ ഗ്രൗണ്ടിൽ സിക്സ് പറത്തിയതിന്റെ ആവേശത്തിൽ ഇർഫാൻ ഡഗൗട്ടിൽ നിന്ന് ഡാൻസ് കളിച്ചതോടെയാണ് വീഡിയോ ശ്രദ്ധേയമായത്.
യൂസുഫ്, ഇർഫാൻ പഠാൻമാരുടെ തകർപ്പൻ ബാറ്റിങ് ആയിരുന്നു സെമി പോരാട്ടത്തിലെ ഹൈലൈറ്റ്. 22 പന്തുകളിൽ നിന്ന് യൂസുഫ് 45 റൺസെടുത്തു. 18 പന്തിൽ അർധ സെഞ്ച്വറി നേടി ഇർഫാനും തിളങ്ങി.
രണ്ട് ഫോറുകളും അഞ്ച് സിക്സും പറത്തിയായിരുന്നു യൂസഫ് പഠാന്റെ പ്രകടനം. ഓസ്ട്രേലിയയുടെ സൂപ്പർ താരമായിരുന്ന ബ്രെറ്റ് ലീയുടെ ഓവറിൽ യൂസഫ് പറത്തിയ സിക്സിൽ പന്ത് ചെന്നു വീണത് 95 മീറ്റർ അപ്പുറത്തായിരുന്നു. യൂസുഫ് പഠാന്റെ ഈ പ്രകടനത്തിൽ ആവേശം മൂത്താണ് ഡഗ്ഔട്ടിൽ ഇരിക്കുകയായിരുന്ന സഹോദരൻ ഇർഫാൻ പഠാൻ എഴുന്നേറ്റു നൃത്തം ചെയ്തത്.
â Sports Hustle (@SportsHustle3) January 27, 2022
ടൂർണമെന്റിലെ വേഗതയേറിയ അർധ സെഞ്ച്വറി നേട്ടം ഈ മത്സരത്തിൽ ഇർഫാൻ സ്വന്തമാക്കി. 18 പന്തുകളിൽ നിന്നാണ് താരം 50 തികച്ചത്. 21 പന്തുകൾ നേരിട്ട ഇർഫാൻ 56 റൺസെടുത്തു. മൂന്ന് ഫോറും ആറ് സിക്സും ഉൾപ്പെടുന്നതായിരുന്നു ഇർഫാൻ പഠാന്റെ ഇന്നിങ്സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്



