'വിവാഹമോചനത്തിനു ശേഷം ചഹലും ധനശ്രീ വര്‍മയും ഒന്നിക്കുന്നു', ട്രെന്‍ഡിങ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്ത്?
രുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹ മോചിതരായെങ്കിലും ഇരുവരെയും ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. വിവാഹമോചനത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രരിക്കുന്ന വാര്‍ത്തകള്‍ അല്പം ശരിയാണെങ്കിലും പൂര്‍ണമായും ശരിയെന്ന് പറയാനാവില്ല. ഒരു ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
കളേഴ്സ് ടിവിയിലും ജിയോ ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ദ് 50' എന്ന റിയാലിറ്റി ഷോയില്‍ ഇരുവരെയും പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം. ഷോയുടെ നിര്‍മാതാക്കള്‍ ഇരുവരെയും സമീപിച്ചതായും പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചെഹലോ ധനശ്രീയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചര്‍ച്ചകള്‍ സത്യമായാല്‍, 2025 ഫെബ്രുവരിയില്‍ വിവാഹമോചനം നേടിയ ശേഷം യുസ്വേന്ദ്ര ചെഹലും ധനശ്രീ വര്‍മയും ഒന്നിച്ചെത്തുന്ന ആദ്യ വേദിയായി 'ദ് 50' മാറും. ഇവരില്‍ ഒരാളെയെങ്കിലും പങ്കെടുപ്പിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും അതു ഷോയുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നുമാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം, 'റൈസ് ആന്‍ഡ് ഫോള്‍' എന്നി റിയാലിറ്റി ഷോയില്‍ ധനശ്രീ വര്‍മ പങ്കെടുത്തിരുന്നു. ഷോയില്‍ ചെഹലിനെക്കുറിച്ച് ധനശ്രീ പറഞ്ഞ കാര്യങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Yuzvendra Chahal and Dhanashree Verma are reportedly reuniting on a reality show after their divorce
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




