ചഹലിന്റെ മാജിക്കൽ പന്ത്; സ്റ്റോക്സ് ക്ലീൻ ബൗൾഡ്, വിശ്വസിക്കാനാകാതെ താരം! (വിഡിയോ)

ഇം​ഗ്ലീഷ് കൗണ്ടിയിൽ 15.2 ഓവറിൽ 36 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ സ്പിന്നർ

Yuzvendra Chahal
Yuzvendra Chahal
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :4 സെപ്റ്റംബർ 2026, 1:16 pm IST

ലണ്ടൻ: സമീപകാലത്തൊന്നും ഇന്ത്യൻ ടീമിൽ ഇടംപിടിക്കാത്ത താരമാണ് സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ. താരം നിലവിൽ ഇം​ഗ്ലീഷ് കൗണ്ടിയിൽ കളിക്കുകയാണ്. നോർത്താംപ്ടൻഷെയറിനായി കൗണ്ടിയിൽ കളിക്കുന്ന ചഹൽ ഒരു മാജിക്കൽ പന്തിൽ മുൻ ഇം​ഗ്ലണ്ട് നായകനും ഡുറം താരവുമായ ബെൻ സ്റ്റോക്സിനെ ക്ലീൻ ബൗൾഡാക്കിയതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

രണ്ടാം ഡിവിഷൻ കൗണ്ടി ചാംപ്യൻഷിപ്പിൽ ഡുറം ബാറ്റിങിന്റെ രണ്ടാം ദിനത്തിലാണ് ചഹലിന്റെ വിസ്മയ പന്ത് സ്റ്റോക്സിന്റെ കുറ്റിതെറിപ്പിച്ചത്. പുറത്തേക്കു പോകുമെന്നു പ്രതീക്ഷിച്ച പന്ത് വെട്ടിത്തിരിഞ്ഞ് അകത്തേക്ക് കയറി കുറ്റിയിളക്കുന്നതിന്റെ വിഡിയോ ​ദൃശ്യങ്ങളാണ് വൈറലായത്. ഔട്ടായത് വിശ്വസിക്കാനാകാതെ സ്റ്റോക്സ് പോലും അമ്പരന്നാണ് പവലിയനിലേക്ക് മടങ്ങിയത്.

6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന നിലയിൽ ഡുറം ടീം തകരുന്നതിനിടെയാണ് സ്റ്റോക്സിന്റെ അപ്രതീക്ഷിത ഔട്ട് പിറന്നത്. താരം 14 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു ഈ ഘട്ടത്തിൽ. ഓഫ് സ്റ്റംപിനു പുറത്തേക്കാണ് ചഹൽ പന്തെറിഞ്ഞത്. പന്തിന്റെ ​ഗതി ശരിയായി കണക്കാക്കി സ്റ്റോക്സ് പ്രതിരോധിക്കാൻ ശ്രമം നടത്തുകയും ചെയ്തു.

എന്നാൽ ക്രീസിനു തൊട്ടരികിൽ വച്ച് പന്ത് അതിവേ​ഗം തിരിഞ്ഞു. സ്റ്റോക്സ് പന്ത് പ്രതിരോധിക്കാനായി ബാറ്റ് ക്രീസിൽ കുത്തുന്നതിനിടെ ബാറ്റും പാഡും തമ്മിലുള്ള ​ഗ്യാപ് മറയ്ക്കാൻ മുൻ ഇം​ഗ്ലണ്ട് നായകനു സാധിക്കാതെ വന്നു. അതിനിടയിലൂടെ പന്ത് അതിവേ​ഗം കുത്തിത്തിരിഞ്ഞ് കടന്നു പോയി ഓഫ് സ്റ്റംപിന്റെ മുകൾഭാ​ഗം തകർക്കുകയായിരുന്നു. ഔട്ടായത് വിശ്വസിക്കാനാകാതെ പിച്ചിലേക്ക് അൽപ്പനേരം നോക്കി നിന്ന ശേഷം സ്റ്റോക്സ് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

മത്സരത്തിൽ ചഹൽ 15.2 ഓവറിൽ 36 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഡുറം ടീമിന്റെ ഒന്നാം ഇന്നിങ്സ് പോരാട്ടം 205 റൺസിൽ അവസാനിപ്പിക്കാനും ചഹലിന്റെ മികവിൽ നോർത്താപ്ടൻഷെയറിനു സാധിച്ചു. മുൻ ഇന്ത്യൻ താരം മായങ്ക് അ​ഗർവാൾ ഡുറം ടീമിനായി കളത്തിലെത്തിയത്. ഡേവിഡ് ബെഡിങ്ഹാമാണ് ടോപ് സ്കോറർ. താരം 81 റൺസെടുത്തു. മായങ്ക് അ​ഗർവാളും തിളങ്ങി. താരം 36 റൺസ് കണ്ടെത്തി.

News Now

Summary

Yuzvendra Chahal produced a moment of magic in the County Championship on Thursday, leaving Ben Stokes completely baffled with a stunning delivery that crashed into the England all-rounder’s stumps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates