
News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

ഹോങ്കോങ്: വ്യത്യസ്തമായ ബൗളിങ് ആക്ഷനുമായി ക്രിക്കറ്റ് ലോകത്തെത്തി നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെന്ന പെരുമയിലേക്കെത്തിയ താരമാണ് ഇന്ത്യയുടെ ജസ്പ്രിത് ബുംറ. ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന ബുംറ ഏകദിനത്തിലെ ഒന്നാം നമ്പര് ബൗളർ കൂടിയാണ്.
ഏറെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ബുംറയുടെ പ്രത്യേകത. സ്വിങും പേസും നിറഞ്ഞ പന്തുകളും എണ്ണം പറഞ്ഞ യോർക്കറുകളും താരത്തിന്റെ ആയുധങ്ങളാണ്.
Spotted in the U-13s League today - another interesting bowling action. Does this remind you of somebody? @Jaspritbumrah93 @BCCI @ICCMediaComms @ICC #Cricket #HKCricket pic.twitter.com/A8OOfmtfPG
â Hong Kong Cricket (@CricketHK) March 3, 2019
ഇപ്പോഴിതാ ബുംറയുടെ സമാന ബൗളിങ് ആക്ഷനുള്ള ഒരു കുഞ്ഞു ബൗളറാണ് സോഷ്യൽ മീഡിയയിൽ താരമായി മാറുന്നത്. ബുംറയുടെ ബൗളിങ് ആക്ഷന് അതേപടി അനുകരിക്കുന്ന അണ്ടര് 13 താരമാണ് കക്ഷി.
അണ്ടര് 13 താരത്തിന്റെ വീഡിയോ ഹോങ്കോങ് ക്രിക്കറ്റ് ടീമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബുംറയേയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ടാണ് ഹോങ്കോങ് ക്രിക്കറ്റ് ടീം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതു കണ്ട് ആരെയെങ്കിലും ഓര്മ്മവരുന്നുണ്ടോ എന്നു ചോദിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു കുഞ്ഞു താരവും ബുംറയുടെ ആക്ഷൻ അനുകരിച്ച് പന്തെറിയന്ന വീഡിയോ വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


