ഇതിലും മോശം ഡെലിവറിയുണ്ടോ? പന്ത് പോയ പോക്ക് കണ്ടില്ലേ?

മഴയെ തുടര്‍ന്ന് കളി പത്ത് ഓവറായി ചുരുക്കിയിരുന്നു. ഒന്‍പതാമത്തെ ഓവറിലായിരുന്നു ഈ സംഭവം

Last Updated :20 January 2024, 12:21 am IST

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഡെലിവറികളും, മോശം ഡെലിവറികളും ക്രിക്കറ്റ് പ്രേമികള്‍ മനസില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടാകും. ആ കൂട്ടത്തിലേക്ക് ഇതാ മറ്റൊന്നു കൂടി, മോശം ഡെലിവറികളില്‍ ഒന്ന്. 

റബാഡയുടെ കൈകളില്‍ നിന്നാണ് ആ വിചിത്ര ഡെലിവറി പിറന്നത്. ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കയുടെ ട്വന്റി20 മത്സരത്തിന് ഇടയിലായിരുന്നു സംഭവം. റബാഡയുടെ കൈകളില്‍ നിന്നും തെറിച്ചുപോയ പന്ത് വന്ന വീണത് പോയിന്റ് ഫീല്‍ഡറുടെ അടുത്ത്. 

മഴയെ തുടര്‍ന്ന് കളി പത്ത് ഓവറായി ചുരുക്കിയിരുന്നു. ഒന്‍പതാമത്തെ ഓവറിലായിരുന്നു ഈ സംഭവം. ഈ ബോളില്‍ അമ്പയര്‍ എന്ത് തീരുമാനം എടുക്കുമെന്നായിരുന്നു പിന്നെയുള്ള ആശങ്ക. കുറച്ച് നേരത്തെ സംഭാഷണത്തിന് ശേഷം അമ്പയര്‍ അത് ഡെഡ് ബോള്‍ എന്ന് വിധിച്ചു. 

21 റണ്‍സിന് കളിയില്‍ സൗത്ത് ആഫ്രിക്ക ജയം പിടിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 2-1ന് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്വന്റി20യിലും അവര്‍ ജയം പിടിത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇതിലും മോശം ഡെലിവറിയുണ്ടോ? പന്ത് പോയ പോക്ക് കണ്ടില്ലേ?