ഇത് രവി ശാസ്ത്രിയല്ലേ? പക്ഷേ കഥയ്‌ക്കൊരു ട്വിസ്റ്റ് ഉണ്ട്‌

ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരാളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്

Last Updated :20 January 2024, 12:20 am IST

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരാളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ രവിശാസ്ത്രി അല്ല അത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആരുമൊന്ന് മടിക്കും. അത്രയ്ക്കുണ്ട് സാമ്യം. 

എന്നാല്‍ അത് ശാസ്ത്രിയല്ല. പക്ഷേ അതങ്ങിനെ വെറുതെ വിടാന്‍ ആരാധകര്‍ തയ്യാറല്ല. അപരന്റെ പേരില്‍ ശാസ്ത്രിയെ ഒരു ദയയുമില്ലാതെ ട്രോളുകയാണ് സമൂഹമാധ്യമങ്ങളില്‍. അത് ശാസ്ത്രിയല്ല എന്ന് വ്യക്തമാണ് എങ്കിലും, ശാസ്ത്രിയോട് സാമ്യമുള്ള വ്യക്തിയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. 

Story image

പക്ഷേ ഒറ്റ രാത്രികൊണ്ട് താന്‍ പോലും അറിയാതെ ആ വ്യക്തി സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയി കഴിഞ്ഞു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും, ലോക കപ്പ് 2019ന് ശേഷമുള്ള ശാസ്ത്രിയുടെ ഭാവിയുമെല്ലാം എടുത്താണ് ആരാധകര്‍ ട്രോളുന്നത്.

Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇത് രവി ശാസ്ത്രിയല്ലേ? പക്ഷേ കഥയ്‌ക്കൊരു ട്വിസ്റ്റ് ഉണ്ട്‌