ഇരുപതാം തവണയും കേരളത്തിനു കിരീടം

Last Updated :20 January 2024, 12:00 am IST

News Now

ചണ്ഡിഗഢ്‌: തുടര്‍ച്ചയായ ഇരുപതാം തവണയും കേരളം ദേശീയസ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കിരീടം നിലനിര്‍ത്തി. ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ഇത്തവണത്തെ കിരീടം. 9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 80 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 53 പോയിന്റുകളാണ് നേടാന്‍ കഴിഞ്ഞത്. 

ഡിസ്‌കസ് ത്രോയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ അലക്‌സ് പി തങ്കച്ചനാണ് നാലാം ദിവസത്തെ താരം. മീറ്റ് ചരിത്രത്തിലാദ്യമായാണ് ഡിസ്‌കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളില്‍ വിഷ്ണുപ്രിയ സ്വര്‍ണ്ണവും ആണ്‍കുട്ടികളില്‍ അനന്തു വിജയന്‍ വെള്ളിയും കരസ്ഥമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരുപതാം തവണയും കേരളത്തിനു കിരീടം