
'ഈ ഗോള്‍ മൂത്തച്ഛന്' : സി കെ വിനീത്, വണ്ടര്‍ ഗോള്‍ കാണാം ( വീഡിയോ )
പൂനെ സിറ്റിക്കെതിരായ മല്‍സരത്തില്‍ നേടിയ വണ്ടര്‍ ഗോളാണ് അടുത്തിടെ മരിച്ച മൂത്തച്ഛന് വിനീത് സമര്‍പ്പിച്ചത്

കൊച്ചി : പൂനെ സിറ്റിയെ തകര്‍ത്ത വിജയഗോള്‍ മൂത്തച്ഛന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് സി കെ വിനീത്. പൂനെ സിറ്റിക്കെതിരായ മല്‍സരത്തില്‍ അവസാന നിമിഷം നേടിയ വണ്ടര്‍ ഗോളാണ് അടുത്തിടെ മരിച്ച മൂത്തച്ഛന് വിനീത് സമര്‍പ്പിച്ചത്.
Every moment I spent on the pitch today was for a man who left this world a few days ago. Moothacha, I hope youâve found a better place. I love you! #RIP #PUNKER pic.twitter.com/3lALmXKbgI
â CK Vineeth (@ckvineeth) February 2, 2018
മല്‍സരഫലം സമനിലയെന്നുറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറിടൈമില്‍ സികെ വിനീതിന്റെ അത്ഭുത ഗോള്‍ പിറക്കുന്നത്. ലോംഗ് റേഞ്ചര്‍ പിടിച്ചെടുത്ത് ഗോളിലേക്ക് തൊടുത്ത പന്ത് വലയില്‍ പതിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന്റെ അത്ഭുത വിജയം മാത്രമല്ല, സെമി സാധ്യത കൂടിയാണ് തെളിഞ്ഞത്. 93 ആം മിനുട്ടിലായിരുന്നു വിനീതിന്റെ ഗോള്‍.
മല്‍സര വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതാദ്യമായല്ല സികെ വിനീത് ഇഞ്ചുറി ടൈം ഗോളോടെ ടീമിന്റെ രക്ഷകനാകുന്നത്. ചെന്നൈയിന് എഫ്സിക്കെതിരെയും നേരത്തെ വിനീത് ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയിരുന്നു. പൂനെക്കെതിരെ വിനീത് നേടിയ ഗോള്‍ ഈ സീസണിലെ മികച്ച ഗോളുകളിലൊന്നു കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



