
കയ്യിലിരിക്കുന്നത് ബാറ്റോ അതോ വാളോ: വൈറലായി 'ഹെലിസ്കൂപ്പ്'
ന്യൂഡെല്‍ഹി: ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പായ ട്വന്റി20യുടെ ആവിര്‍ഭാവത്തോടെ ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത ബാറ്റിങ് രീതികളും ഉയര്‍ന്നു വരാന്‍ തുടങ്ങി. ബാറ്റിങ് രീതികളുടെ പുസ്തകത്തില്‍ തെരഞ്ഞാല്‍ കാണാത്ത ഷോട്ടുകള്‍ പിച്ചുകളില്‍ ആടിത്തിമിര്‍ത്തു. ട്വന്റി20 ആയതുകൊണ്ടു തന്നെ ഇത്തരം ഷോട്ടുകള്‍ ആരാധകര്‍ ആഘോഷമാക്കി.
ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്സ്മാന് കെവിന് പീറ്റേഴ്സണും ശ്രീലങ്കന്‍ സ്റ്റൈല്‍ ബാറ്റ്സ്മാന് ദില്‍ഷനും ഇന്ത്യയുടെ ഇടിവെട്ടു ബാറ്റ്സ്മാന് സേവാഗും ഇത്തരം ബാറ്റിങ് ശൈലികള്‍ ക്രിക്കറ്റ് ലോകത്തിനു കാണിച്ചു തന്നവരില്‍ പ്രമുഖരാണ്.
എന്നാല്‍ ഇവരുടെ ബാറ്റിങ് ശൈലികളില്‍ നിന്നും വ്യത്യസ്തമായി ഇതുവരെ ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത ഒരു ബാറ്റിങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബൗളര്‍ എറിയാന്‍ വരുന്ന സമയത്ത് കയ്യിലിരിക്കുന്ന ബാറ്റ് വാളു പോലെ ചുഴറ്റി പാഡില്‍ സ്കൂപ്പ് ചെയ്യുന്ന വീഡിയോയാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഹിറ്റായിക്കൊണ്ടിരിക്കുന്നത്.
ഏത് മത്സരമാണിതെന്നോ ആരാണ് ബാറ്റ് ചെയ്യുന്നതെന്നോ വ്യക്തമായിട്ടില്ലാത്ത മത്സരത്തില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ഇതിനൊരു പേരിടുകയും ചെയ്തു. ഹെലിസ്കൂപ്പ് എന്നാണ് ആരാധകര്‍ ഈ ഷോട്ടിനു പേരിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



