
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

ന്യൂഡല്ഹി: ദേശീയ ഗാനം ചൊല്ലുന്ന സമയത്ത് ചുയിംഗം ചവച്ചതിന് ദേശീയവാദികള്ക്കിടയില് നിന്ന് ഏറെ വിമര്ശനം നേരിട്ട പര്വേസ് റസൂല് ഒടുവില് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. ക്രിക്കറ്റു കളിക്കാരെ അതു കളിക്കാന് അനുവദിക്കണം. വെറുതെ ആവശ്യമില്ലാത്ത രാഷ്ട്രീയത്തിലേക്ക് അവരെ വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാന് ക്രിക്കറ്റിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള് എന്നെ ബാധിക്കുകയില്ലെന്നാണ് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില് റസൂല് നിലപാട് വ്യക്തമാക്കിയത്.
അടുത്തിടെ നടന്ന ഇന്ത്യ ഇഗ്ലണ്ട് ട്വിന്റി20 മത്സരത്തിന് മുമ്പുള്ള ദേശീയ ഗാന സമയത്ത് ചുയിംഗം ചവക്കുന്ന പര്വേസ് റസൂലിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു. ദേശീയ ഗാനത്തെ അപമാനിക്കുന്നതരത്തിലുള്ള പ്രവര്ത്തിയാണ് റസൂല് ചെയ്തതെന്നും ഇത്തരം ആളുകളെ എങ്ങനെ ദേശീയ ടീമില് കളിപ്പിക്കുമെന്ന ചോദ്യവുമായി ദേശീയവാദികള് രംഗത്തെത്തിയതോടെ വിവാദമാവുകയായിരുന്നു.
ജമ്മു കാശ്മീര് പോലുള്ള ഒരു സംസ്ഥാനത്ത് നിന്നും ഇന്ത്യന് ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് ശ്രദ്ധപതിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും റസൂല് കൂട്ടിച്ചേര്ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


