
ഗര്‍ഭകാലം ആഘോഷമാക്കി, പൂര്‍ണ നഗ്നയായി സെറീന
നഗ്നതയുടെ സൗന്ദര്യത്തിനൊപ്പം ഗര്‍ഭകാലത്തിന്റെ അഴകും കരുത്തും ഒരുമിപ്പിച്ച് വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായെത്തി വിസ്മയിപ്പിക്കുകയാണ് സെറീന

കരുത്തിന്റെ സൗന്ദര്യം വിടര്‍ത്തിയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീനയുടെ കിരീട നേട്ടം. ഉള്ളിലൊരു ജീവന്റെ തുടിപ്പ് ഒളിപ്പിച്ചായിരുന്നു സെറീന തന്റെ 22ാം ഗ്രാന്‍സ്ലാം കീരിടം സ്വന്തമാക്കിയതെന്ന വാര്‍ത്ത തെല്ലൊന്നുമല്ല ഈ അമേരിക്കന്‍ ടെന്നീസ് താരത്തോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിച്ചത്.
ഇപ്പോഴിതാ തന്റെ ഗര്‍ഭകാലവും ആഘോഷമാക്കുകയാണ് സെറീന. നഗ്നതയുടെ സൗന്ദര്യത്തിനൊപ്പം ഗര്‍ഭകാലത്തിന്റെ അഴകും കരുത്തും ഒരുമിപ്പിച്ച് വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായെത്തി വിസ്മയിപ്പിക്കുകയാണ് സെറീന വില്യംസ് വീണ്ടും.
V.F. cover star @SerenaWilliamsâworldâs best athlete (plus, mom and wife-to-be)âstill has her eyes on the prize https://t.co/kvYTrrcPdW pic.twitter.com/zTq6ZGYb4k
â VANITY FAIR (@VanityFair) 27 June 2017
കാതിലൊരു കടുക്കനും, കുഞ്ഞുജീവന്‍ തുടിക്കുന്ന വയറിന് കീഴില്‍ ഒരു ചെയിനുമാണ് പൂര്‍ണ നഗ്നയായും, പൂര്‍ണ ഗര്‍ഭിണിയായും പ്രത്യക്ഷപ്പെട്ടിരിക്കുന്ന സെറീനയുടെ ശരീരത്തില്‍ തിളങ്ങുന്നത്.
വാനിറ്റി ഫെയര്‍ ആരാധകരുമായി സെറീനയുടെ ഗര്‍ഭകാല നഗ്നചിത്രം പങ്കുവെച്ചതിന് പിന്നാലെ സെറീനയും മറ്റൊരു പോസിലുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു.
വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായി നഗ്നയായ സെലിബ്രിറ്റിയുടെ ഗര്‍ഭകാല ചിത്രം വരുന്നത് ഇത് ആദ്യമായല്ല. 1991ല്‍ അമേരിക്കന്‍ താരം ഡെമി മൂറിയും വാനിറ്റി ഫെയറില്‍ നഗ്നതയുടെ സൗന്ദര്യവും വിടര്‍ന്ന് കവര്‍ ചിത്രത്തിനായി പോസ് ചെയ്തിരുന്നു.
സെറീനയുടേത് ഇതിഹാസ ചിത്രമെന്നാണ് ആരാധകരുടെ പ്രതികരണം. ഞാന്‍ ദൈവത്തെ കണ്ടു, അവള്‍ കറുത്തതാണ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയായ സില്‍വിയ ഒബെല്ല ട്വിറ്ററില്‍ കുറിച്ചത്.
I Met God, She's Black ☄️✨
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



