
ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്‍
ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി

ബ്രെഡ: ഹോണ്ടിനെ സമനിലയില്‍ പിടിച്ച് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തിന്റെ ഫൈനലില്‍. 1-1നാണ് ഇന്ത്യ മത്സരം തുല്ല്യതയില്‍ അവസാനിപ്പിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
ഹോളണ്ടിനെതിരായ ത്സരത്തിന്റെ 47ാം മിനുട്ടില്‍ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ലീഡ് നേടുകയായിരുന്നു. മന്ദീപ് സിങ് ആണ് ആദ്യ ഗോള്‍ നേടിയത്. മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ളപ്പോഴാണ് തിയറി ബ്രിങ്ക്മാന്‍ ഹോളണ്ടിനായി സമനില ഗോള്‍ കണ്ടെത്തിയത്.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഹോളണ്ട്- അര്‍ജന്റീനയുമായി ഏറ്റുമുട്ടും. 5-6 സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ബെല്‍ജിയം പാകിസ്ഥാനുമായി നേര്‍ക്കുനേര്‍ വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


