ട്വന്റി20യില്‍ ഇന്ത്യയ്ക്കു ഗെയില്‍ കൊടുങ്കാറ്റും സഹിക്കണം!

Last Updated :19 January 2024, 11:56 pm IST

ആന്റിഗ്വ:  ഇന്ത്യയുമയുള്ള വെസ്റ്റിന്‍ഡീസിന്റെ ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ ഇടിവെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഇന്ത്യയില്‍ നടന്ന ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായാണ് ഗെയില്‍ ദേശീയ ടീമിലേക്കു തിരിച്ചെത്തുന്നത്. 

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ക്രിസ് ഗെയിലിനെ ടീമിലേക്കു സ്വാഗതം ചെയ്യുന്നു. ഇന്ത്യപോലെയൊരു ടീമുമായുള്ള മത്സരത്തില്‍ ഗെയിലിന്റെ സാന്നിധ്യം ടീമിനു ഏറെ ഗുണം ചെയ്യും.- വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ട്വന്റി20 മത്സരങ്ങളില്‍ വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് ഗെയില്‍. രണ്ട് സെഞ്ച്വറികളടക്കം 1519 റണ്‍സാണ് ഗെയില്‍ ദേശീയ ടീമിനായി ട്വന്റി മത്സരങ്ങളില്‍ നേടിയിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കു ശേഷം ജൂലൈ ഒന്‍പതിനാണ് ട്വന്റി 20 മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

News Now

Latest Sports News in Malayalam | Football News | Cricket News | SM