ദ്രാവിഡിന് ശമ്പളക്കയറ്റം; ഇനി വര്‍ഷം അഞ്ചു കോടി രൂപ

Last Updated :19 January 2024, 11:56 pm IST
Edited by :migrator

ന്യൂഡെല്‍ഹി: ഇന്ത്യന്‍ എ, അണ്ടര്‍ 19 ക്രിക്കറ്റ് പരിശീലകനായി ബിസിസിഐ തുടരാന്‍ അനുമതി നല്‍കിയ രാഹുല്‍ ദ്രാവിഡിന് 100 ശതമാനത്തിലധികം ശമ്പള വര്‍ധന. അടുത്ത രണ്ട് വര്‍ഷത്തേക്കു കൂടി ഈ രണ്ടു ടീമുകളുടെയും പരിശീലക ചുമതല വഹിക്കാന്‍ ബിസിസിഐ ദ്രാവിഡിന് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രതിവര്‍ഷം അഞ്ചു കോടി രുപയാണ് ഇതോടെ ദ്രാവിഡിന് പ്രതിഫലമായി ബിസിസഐ നല്‍കുക.

അച്ചടക്കവും ആത്മാര്‍തഥയുമുള്ള ദ്രാവിഡ് യുവതാരങ്ങള്‍ക്ക് എന്നും പ്രചോദനമാണെന്ന് ബിസിസഐ സെക്രട്ടറി അമിതാഭ് ഛൗധരി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Latest Sports News in Malayalam | Football News | Cricket News | SM