
നാലാം ഏകദിനം; ഇന്ത്യ എയ്ക്ക് ലക്ഷ്യം 138 റണ്‍സ്; പൊരുതുന്നു
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് 138 റണ്‍സ് വിജയ ലക്ഷ്യം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് 138 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്ന് 25 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ദക്ഷിണാഫ്രിക്ക എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
വിജയത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ എയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. 56 റണ്‍സെന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. ഓപണര്‍ ശുഭ്മാന്‍ ഗില്‍ 12 റണ്‍സുമായി മടങ്ങി. സീനിയര്‍ താരം ശിഖര്‍ ധവാനാണ് സഹ ഓപണര്‍. 34 റണ്ണുമായി ധവാന് ക്രീസിലുണ്ട്. ആറ് റണ്ണുമായി പ്രശാന്ത് ചോപ്രയാണ് ഒപ്പം ക്രീസിലുള്ളത്.
നേരത്തെ ദക്ഷിണാഫ്രിക്ക എ ടീമിനായി ഹെന്റിക്സ് 60 റണ്‍സുമായും ക്ലാസന് മൂന്ന് സിക്സുകള്‍ സഹിതം 12 പന്തില്‍ 21 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ 28 റണ്‍സില്‍ നില്‍ക്കേ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. 25 റണ്‍സെടുത്ത ഓപണര്‍ ബ്രീറ്റ്സ്കെയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചഹറാണ് താരത്തെ പുറത്താക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
