നൂറടിച്ചു കൊടുത്താലും ജയിക്കാത്ത ഒരു ടീം!

പിഎല്‍ ഇതുവരെ 60 റണ്‍സ് ശരാശരിയുള്ള അംല പത്ത് മത്സരങ്ങളില്‍ നിന്ന് നേടിയത് 420 റണ്‍സാണ്.

Last Updated :19 January 2024, 11:55 pm IST
Edited by :migrator

ഐപിഎല്‍ പത്താം സീസണിലെ മിന്നും താരങ്ങളില്‍ ഒരാളാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഹാഷിം അംല. ഐപിഎല്‍ ഇതുവരെ 60 റണ്‍സ് ശരാശരിയുള്ള അംല പത്ത് മത്സരങ്ങളില്‍ നിന്ന് നേടിയത് 420 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറിയുണ്ട്.

മുംബൈ ഇന്ത്യന്‍സിനോടും, ഗുജറാത്ത് ലയണ്‍സിനോടുമാണ് അംല ഈ സീസണില്‍ ഇതുവരെ സെഞ്ച്വറി നേടിയത്. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിരോധികള്‍ പറയുന്നത് മറ്റൊന്നാണ്. അതായത്, അംല സെഞ്ച്വറിയടിച്ചാല്‍ അന്ന് ടീം തോല്‍ക്കുമെന്ന്. മുംബൈ ഇന്ത്യന്‍സിനോട് അംല സെഞ്ച്വറിയടിച്ചെങ്കിലും എട്ട് വിക്കറ്റിന് തോല്‍ക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് ലയണ്‍സിനോടും സെഞ്ച്വറിയടിച്ചു. പക്ഷെ ടീം തോറ്റു.

എന്നാല്‍ ഈ തോല്‍വിയിലെന്നും താന്‍ പതറില്ലെന്നാണ് അംലയുടെ നിലപാട്. ടീം തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഒരു ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റുകയാണ് തന്റെ ലക്ഷ്യമെന്നാണ് അംല പറയുന്നത്.
 

News Now

Latest Sports News in Malayalam | Football News | Cricket News | SM