പരാഗ്വെ ക്ലബ് ഇന്‍ഡിപെന്റിയന്‍ഡ് താരം ബെന്‍ഡിക്‌സ് പരയാണ് പുറത്തായ താരം

Last Updated :20 January 2024, 7:59 am IST

News Now

ബൊഗോട: നിര്‍ണായക പോരാട്ടത്തില്‍ പനേങ്ക കിക്കിലൂടെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരത്തെ പുറത്താക്കി ക്ലബ്. പരാഗ്വെ ക്ലബ് ഇന്‍ഡിപെന്റിയന്‍ഡ് താരം ബെന്‍ഡിക്‌സ് പരയാണ് പുറത്തായ താരം. 

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ കോപ്പ സുഡാമേരിക്കാന പോരാട്ടത്തിനിടെയാണ് സംഭവം. കൊളംബിയന്‍ ക്ലബ് ലാ ഇക്വിഡാഡുമായുള്ള മത്സരത്തിനിടെയാണ് താരം പനേങ്ക കിക്കിലൂടെ പെനാല്‍റ്റി എടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്. 

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. കിക്കെടുത്ത ബെന്‍ഡിക്‌സ് പര പനേങ്ക കിക്കിലൂടെ വല കുലുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരയുടെ ദുര്‍ബലമായ കിക്ക് ലാ ഇക്വിഡാഡ് ഗോള്‍ കീപ്പര്‍ ഡീഗോ നോവ നെഞ്ച് കൊണ്ടു തടുത്തിട്ടു. മത്സരത്തില്‍ ലാ ഇക്വിഡാഡ് 4-3ന് വിജയിക്കുകയും ചെയ്തു. ഇന്‍ഡിപെന്റിയന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെനാല്‍റ്റി കിക്ക് പിഴച്ചു; താരത്തെ പുറത്താക്കി ക്ലബ്