കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തിന് പിന്നാലെ സലയായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം

Last Updated :20 January 2024, 7:59 am IST

News Now

കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തിന് പിന്നാലെ സലയായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. സലയുടെ നാടകീയമായ ഡൈവും, സഹതാരം ജെയിംസ് മില്‍നറുമായി പെനാല്‍റ്റിക്ക് വേണ്ടിയുള്ള കൊമ്പുകോര്‍ക്കലും തന്നെ വിഷയം. 

കാര്‍ഡിഫ് സിറ്റി നായകന്റെ ഫൗളില്‍ സല മനപൂര്‍വം വീഴുകയായിരുന്നു എന്ന് ഒരു വിഭാഗം ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് ഇടയിലാണ് സലയും സഹതാരം ജെയിംസ് മില്‍നറും തമ്മില്‍ പെനാല്‍റ്റിക്ക് വേണ്ടി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. 

Story image

സലയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി എടുക്കുന്നതിനായി പോസ്റ്റിന് അടുത്തേക്ക് പന്തുമായി സല നീങ്ങവെ, മില്‍നര്‍ സലയുടെ അടുത്തേക്കെത്തി. സലയുമായി ഏതാനും സെക്കന്‍ഡ് സംസാരിച്ചതിന് ശേഷം പന്തുമായി മില്‍നര്‍ പോയി. ഈ സമയം സല തന്റെ ദേഷ്യവും നിരാശയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പെനാല്‍റ്റിയില്‍ മില്‍നര്‍ക്ക് പിഴയ്ക്കാതിരുന്നതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ സഹതാരവുമായുള്ള സലയുടെ ഉലച്ചില്‍ ആരാധകര്‍ക്ക് ആശങ്ക തീര്‍ക്കുന്നതാണ്. 

Story image

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ നേടിയാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും മുന്നേറുന്നത്. 35 മത്സരങ്ങള്‍ കളിച്ച ലിവര്‍പൂളിന് 88 പോയിന്റും, 34 മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് 86 പോയിന്റുമാണുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. അവിടെ സിറ്റിക്ക് പിഴച്ചാല്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് ശക്തി വയ്ക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെനാല്‍റ്റിയെ ചൊല്ലി തര്‍ക്കം, സലയോട് കൊമ്പുകോര്‍ത്ത് സഹതാരം