
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മാഞ്ചസ്റ്റർ: ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് ആദ്യ സെമി റിസർവ് ദിനമായ നാളേക്ക് മാറ്റി. ഇന്നത്തെ സ്കോറിൽ ന്യൂസിലൻഡ് നാളെ ബാറ്റിങ് പുനരാരംഭിക്കും. ഇന്ത്യൻ സമയം നാളെ മൂന്ന് മണിക്കാണ് കളി തുടങ്ങുക. നാളെയും മഴ മൂലം കളി തടസ്സപ്പെട്ടാൽ ഇന്ത്യ നേരിട്ട് ഫൈനലിലെത്തും.
ഇന്ന് 46.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 211 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴ എത്തിയത്. 67 റണ്‍സുമായി റോസ് ടെയ്ലറും മൂന്നു റണ്‍സുമായി ലാത്തമുമാണ് ക്രിസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണറായ മാര്ട്ടിന് ഗുപ്റ്റിലിനെ തുടക്കത്തിലെ നഷ്ടമായി. തുടര്‍ന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസും വെറ്ററന്‍ താരം റോസ് ടെയ്ലറും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു.14 പന്തുകള്‍ നേരിട്ട മാര്ട്ടിന് ഗുപ്റ്റില്‍ ഒരു റണ്‍സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്റയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ക്യാച്ചെടുത്താണ് കിവി ഓപ്പണറെ മടക്കിയത്. ഹെന്റി നിക്കോള്‍സിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 51 പന്തുകള്‍ നേരിട്ട് 28 റണ്‍സുമായാണ് നിക്കോള്‍സ് പുറത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

