ഏവരെയും അതിശയിപ്പിച്ച ഇറ്റലിയിലെ തസ്‌കാനിയില്‍ നടന്ന വിവാഹമാമാങ്കത്തിന് പിന്നില്‍ ആരെന്നുള്ള അന്വേഷണം ചെന്നവസാനിക്കുക ലക്‌നൗകാരി ദേവിക നരെയ്‌നിലാണ്. 

Last Updated :20 January 2024, 12:00 am IST

News Now

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ചചെയ്യുന്നത് മറ്റൊന്നുമല്ല വിരാട്-അനുഷ്‌ക വിവാഹം തന്നെയാണ്. ഇന്നത്തെ ഹോട്ട് ടോപ്പിക്കാണ് ക്രിക്കറ്റ് നായകനും ബോളിവുഡ് നായികയും. സാധാരണ താരവിവാഹങ്ങളില്‍ വധുവരന്‍മാരുടെ വസ്ത്രവും വിവാഹത്തില്‍ പങ്കെടുത്ത അതിഥികളുമൊക്കെയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറ്. എന്നാല്‍ വിരുഷ്‌ക് വിവാഹത്തില്‍ എല്ലാം സ്‌പെഷ്യലായിരുന്നു. വസ്ത്രങ്ങളും, വേദിയും, ചടങ്ങുകളുമെല്ലാം കൈയ്യടിനേടിയപ്പോള്‍പിന്നെ ഇതിന് പിന്നില്‍ ആരാണെന്ന് തിരക്കണ്ടെ? ഏവരെയും അതിശയിപ്പിച്ച ഇറ്റലിയിലെ തസ്‌കാനിയില്‍ നടന്ന വിവാഹമാമാങ്കത്തിന് പിന്നില്‍ ആരെന്നുള്ള അന്വേഷണം ചെന്നവസാനിക്കുക ലക്‌നൗകാരി ദേവിക നരെയ്‌നിലാണ്. 


ആദ്യമായല്ല ദേവിക താരവിവാഹത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രശസ്തരായ നിരവധിപേരുടെ വിവാഹം ആഘോഷങ്ങള്‍ക്ക് പിന്നിന്‍ ഇതിന് മുമ്പും നിരവധി തവണ ദേവികയുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളില്‍ തന്നെ ദിനേശ് കാര്‍ത്തിക്കിന്റെയും റോബിന്‍ ഉത്തപ്പയുടെയുമെല്ലാം വിവാഹം ദേവികയുടെ കൈകളില്‍ ഭദ്രമായിരുന്നു. 

ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ജോസഫ് റാഡിക്കിനൊപ്പം വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുമ്പോഴും വിരുഷ്‌ക് വിവാഹത്തെകുറിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ക്കുപോലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. 

Story image

വിവാഹശേഷം ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവരാന്‍ തുടങ്ങിയപ്പോഴാണ് ദേവികയും ജോസഫുമാണ് ഇത് ഒരുക്കിയതെന്നറിഞ്ഞതെന്നാണ് ദേവികയുടെ അച്ഛന്‍ പ്രദീപ് പറയുന്നു. വിവാഹശേഷം മരുമകന്‍ വിളിച്ച് ദേവികയെ അനുമോദിക്കാന്‍ പറഞ്ഞപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് പ്രദീപ് പറയുന്നു. ഇതിന് മുമ്പ് മുന്ന് നാല് തവണ ഭര്‍ത്താവുമൊത്ത് ദേവിക ഇറ്റലി സന്ദര്‍ശിച്ചിരുന്നെങ്കിലും അതിന് പിന്നിലെ കാരണം വിരാടും അനുഷ്‌കയുമാണെന്ന് ഒരു ചെറു സൂചന പോലും ഇവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല. 

ലക്‌നൗവില്‍ ജനിച്ച് വളര്‍ന്ന ദേവികയ്ക്ക് ഡിഗ്രിക്ക് ശേഷം മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങണെ എന്നായിരുന്നു ആഗ്രഹം. പക്ഷെ ഡിഗ്രി കഴിഞ്ഞപ്പോള്‍ ദേവികയ്‌ക്കൊരു ചെറിയ താല്‍പര്യം. അങ്ങനെയാണ് ദേവിക ഇന്ത്യയിലെതന്നെ മികച്ച ഒരു വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിന് ശേഷമാണ് ദേവിക സ്വന്തം കമ്പനിക്ക് രൂപം കൊടുക്കുന്നത്. 

വിരാട്-അനുഷ്‌ക വിവാഹയാത്രത്തില്‍ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരവും ഭാഗ്യവുമാണെന്ന് കുറിച്ചുകൊണ്ടാണ് വിരുഷ്‌ക് വിവാഹ ചിത്രം ദേവിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. ദേവികയുടെ ഭര്‍ത്താവും അവാര്‍ഡ് ജേതാവായ ഫോട്ടോഗ്രാഫറുമായ ജോസഫ് റാഡിക്കും തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരദമ്പതികള്‍ക്ക് ആശംസയറിയിച്ചിട്ടുണ്ട്. നിങ്ങളുടെ വിവാഹഹത്തില്‍ അത്ഥിതിയായത് വലിയ അംഗീകാരമാണെന്നും അവ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് ജോസഫ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മുഴിവന്‍ വായടച്ചു നടന്ന ഞങ്ങള്‍ക്ക് ഒടുവില്‍ ഇനി സംസാരിച്ചുതുടങ്ങാം എന്നും കുറിച്ചുകൊണ്ട് രസകരമായാണ് ജോസഫ് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്. 

Story image
Story image

ലോകത്തിലെ രണ്ടാമത്തെ വലിയ ആഡംബര ഹോളിഡേ ഡെസ്റ്റിനേഷനായ തസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായി സജ്ജീകരിച്ച ചടങ്ങുകളില്‍ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം. പഞ്ചാബി ആചാരങ്ങള്‍ പ്രകാരം നടന്ന താരവിവാഹത്തില്‍ മോതിരം മാറല്‍, ഫേരാസ്, വര്‍മാല തുടങ്ങിയ ചടങ്ങുകള്‍ നടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിരാട്-അനുഷ്‌ക വിവാഹം കെങ്കേമമാക്കിയത് ഈ ലക്‌നൗകാരി