
വൈകിയാണെങ്കിലും സുന്ദര്‍ പിച്ചൈയ്ക്ക് കോഹ് ലിയുടെ മറുപടി
ഇന്നോവേറ്റീവ് ഷോട്ടുകളുമായി ഡി വില്ലിയേഴ്സ് കളം നിറയുമ്പോള്‍ സാങ്കേതിക തികവ് നിറഞ്ഞ ഓര്‍ത്തഡോക്സ് ഷോട്ടുകളുടെ ഭംഗിയായിരിക്കും കോഹ് ലിയുടെ ബാറ്റില്‍ നിന്നും പിറക്കുക
ഡി വില്ലിയേഴ്സിനേയും കോഹ് ലിയേയും ക്രീസില്‍ ഒരുമിച്ച് കാണുന്നത് ബാംഗ്ലൂരിന്റെ ആരാധകര്‍ക്ക് അപ്പുറത്തുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കും ആവേശം നല്കുന്ന ഒന്നാണ്. ഇന്നോവേറ്റീവ് ഷോട്ടുകളുമായി ഡി വില്ലിയേഴ്സ് കളം നിറയുമ്പോള്‍ സാങ്കേതിക തികവ് നിറഞ്ഞ ഓര്‍ത്തഡോക്സ് ഷോട്ടുകളുടെ ഭംഗിയായിരിക്കും കോഹ് ലിയുടെ ബാറ്റില്‍ നിന്നും പിറക്കുക.
ഇരുവരുടേയും ബാറ്റിങ് കൂട്ടുകെട്ടിനെ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമുണ്ട്. ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ച കോഹ് ലി-ഡിവില്ലിയേഴ്സ് കൂട്ടുകെട്ടിനെ അഭിനന്ദിച്ച് അന്ന് തന്നെ സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ് എത്തിയുന്നു. മെയ് 12നായിരുന്നു ഈ കളി.
Was lucky to watch it live, you and @ABdeVilliers17 made it look so easy! and with classic cricketing shots too, really enjoying #IPL2018 this year
â Sundar Pichai (@sundarpichai) May 12, 2018
ഡിവില്ലിയേഴ്സും കോഹ് ലിയും ബാംഗ്ലൂരിനെ ജയത്തിലേക്ക് എത്തിക്കുന്നത് ലൈവ് ആയി കാണാന്‍ സാധിച്ചു എന്ന സന്തോഷവും പങ്കുവെച്ചായിരുന്നു ഗൂഗിള്‍ സിഇഒയുടെ ട്വീറ്റ്. പക്ഷേ സുന്ദര്‍ പിച്ചൈയ്ക്ക് കോഹ് ലിയുടെ മറുപടി എത്തിയത് ഇപ്പോഴാണ്. നിങ്ങളെ എന്റര്ടെയ്ന് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് സന്തോഷം നല്കുന്ന ഒന്നാണെന്നായിരുന്നു കോഹ് ലിയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്



