7ജി റെയിന്‍ബോ കോളനിയ്ക്ക് രണ്ടാം ഭാഗം; നായികയായി അനശ്വര; തിരിച്ചുവരാന്‍ രവി കൃഷ്ണ

നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രവിയുടെ തിരിച്ചുവരവ്

7 G Rainbow Colony 2
7 G Rainbow Colony 2
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 മാർച്ച് 2026, 5:05 pm IST

തമിഴകത്ത് സജീവമാവുകയാണ് അനശ്വര രാജന്‍. ഒടുവിലിറങ്ങിയ വിത്ത് ലവ് നേടിയ വിജയത്തിന് പിന്നാലെ അനശ്വരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ വാര്‍ത്തകളും പുറത്ത് വരികയാണ്. ആരാധകര്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള 7 ജി റെയിന്‍ബോ കോളനിയുടെ രണ്ടാം ഭാഗത്തിലാണ് അനശ്വര നായികയാകുന്നത്. സെല്‍വരാഘവന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

കാസ്റ്റിങ് ഡയറക്ടറായ ദീപ്തി ശൈലജയാണ് അനശ്വര റെയില്‍ബോ കോളനി ടുവില്‍ നായികയാകുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അനശ്വരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദീപ്തിയുടെ പ്രതികറണം. 2023 മുതല്‍ ചിത്രം അണിയറയിലുണ്ടെന്നും സ്വപ്‌ന പദ്ധതിയാണെന്നുമാണ് ചിത്രത്തെക്കുറിച്ച് ദീപ്തി പറയുന്നത്.

ആദ്യ ഭാഗത്തിലെ നായകനായ രവി കഷ്ണയ്‌ക്കൊപ്പമാണ് അനശ്വര നായികയായെത്തുന്നത്. എംഎം രത്‌നമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. 2004 ലായിരുന്നു സെല്‍വരാഘവന്‍-യുവന് ശങ്കര്‍ രാജ കൂട്ടുകെട്ടിലെ കള്‍ട്ടായ 7 ജി റെയിന്‍ബോ കോളനി പുറത്തിറങ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുന്നത്.

രവി കൃഷ്ണനായിരുന്നു ആദ്യ ഭാഗത്തിലെ നായകന്‍. സോണിയ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രവിയുടെ തിരിച്ചുവരവായിരിക്കും രണ്ടാം ഭാഗമെന്നതും ശ്രദ്ധേയമാണ്. രണ്ടാം ഭാഗത്തില്‍ ആരൊക്കെ ഉണ്ടാകുമെന്നതും, ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച തന്നെയായിരിക്കുമോ എന്നെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വൈകാതെ മറുപടി ലഭിക്കുമെന്നാണ് കരുതുന്നത്.

News Now

Summary

Anaswara Rajan to play the heroine in 7 G Rainbow Colony 2. Ravi Krishna to make his comeback as the lead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics