
വിനീത് അമ്മൂമ്മയ്ക്ക് വാങ്ങിക്കൊടുത്ത ഫോണ്‍ 'പാരയായി'; ഇന്നും റേഷന്‍ അരി വാങ്ങാന്‍ ഞാന്‍ നാട്ടിലെത്തും: എം മോഹനന്
റേഷന്‍ അരിയില്‍, സാധാരണക്കാരന്റെ ജീവിതമുണ്ട്.

സംവിധായകന് എം മോഹനന് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. തന്റെ അമ്മയ്ക്ക് വിനീത് (അദ്ദേഹത്തിന്റെ അമ്മൂമ്മ) ഫോണ്‍ വാങ്ങിക്കൊടുത്തതിനെക്കുറിച്ചും റേഷന്‍ കടയില്‍ അരി വാങ്ങാന്‍ പോകുന്നതിനെക്കുറിച്ചുമൊക്കെയാണ് മോഹനന്റെ കുറിപ്പ്. വിനീത് അമ്മയ്ക്ക് ഫോണ്‍ വാങ്ങിച്ചു കൊടുത്തതോടെ തനിക്ക് പാരയായെന്നാണ് മോഹനന് പറയുന്നത്.
WHAT TO READ NEXT

'നാല് വര്‍ഷമായി റിലേഷന്‍ഷിപ്പിലാണ്'; പ്രണയം തുറന്ന് പറഞ്ഞ് നാദിറ
ഫോണ്‍ കിട്ടിയതോടെ, എല്ലാ മാസവും അവസാനം തന്നെ തേടി അമ്മയുടെ വിളി വരുമെന്നാണ് മോഹനന് പറയുന്നത്. റേഷന്‍ കടയില്‍ പോയി അരി വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞായിരിക്കും വിളി വരികയെന്നും അദ്ദേഹം പറയുന്നു. ആ വിളി നിലച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞുവെങ്കിലും താന്‍ ഇപ്പോഴും എല്ലാ മാസവും റേഷന്‍ വാങ്ങാനെത്താറുണ്ടെന്നും മോഹനന് പറയുന്നു. ആ വാക്കുകളിലേക്ക്.
വിനീതാണ് അമ്മയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുത്തത്,(ഞങ്ങളോട് ആരോടും ഫോണ്‍ വാങ്ങിച്ചു കൊടുക്കാന്‍ അമ്മ പറഞ്ഞിട്ടില്ല.. ) ആ ഫോണ്‍ എനിക്ക് സാമാന്യം തരക്കേടില്ലാത്ത പാരയായി. എന്ന് വെച്ചാല്‍ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കും എന്നല്ല ഈ സംഭവത്തില്‍ '' പാര '' എന്നതിന്റെ അര്‍ത്ഥം. അമ്മയുടെ ഫോണ്‍ വിളി മസാവസാനമായിരിക്കും.
നീ, എവിടെയാ എന്ന് ചോദിക്കും,
തിരുവനന്തപുരം, എന്ന് പറഞ്ഞാലും കൊച്ചി എന്ന് പറഞ്ഞാലും,
നീ നാളെത്തന്നെ വരണം എന്നായിരിക്കും അമ്മ പറയുന്നത്.
എന്താ ഇത്ര അര്ജന്റ് എന്ന്, ഈ വായിക്കുന്ന ചങ്ങായിമാര് ആലോചിക്കുന്നുണ്ടാവും.
അമ്മയുടെ മൊബൈലില്‍ മാസാവസാനമാവുമ്പോ ഒര് മെസ്സേജ് വന്നിട്ടുണ്ടാവും
''ഈ മാസത്തെ റേഷന്‍ അരി, മുപ്പത്തി ഒന്നാം തിയ്യതി വരെ ലഭിക്കുന്നതാണ് ''
ഇത് വാങ്ങാനാണ് ഞാന്‍ അര്‍ജന്റായി വീട്ടില്‍ എത്തേണ്ടത്. അമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ ഞങ്ങള്‍ രണ്ടുപേരാണ്, ഉള്ളത്. വെള്ള കാര്‍ഡിന് രണ്ടാള്‍ക്ക് നാല് കിലോ അരി കിട്ടും, തിരുവനന്തപുരത്തായാലും, എറണാകുളത്തായാലും അത് വാങ്ങി കൊടുക്കാന്‍, എല്ലാ മാസവും നാട്ടിലെത്തണം, അത് നിര്‍ബന്ധം. സാധാരണക്കാരന്റെ ജീവിതത്തില്‍ റേഷന്‍ കടയ്ക്കുള്ള സ്ഥാനം ജീവ വായു പോലെ വിലപ്പെട്ടതാണ്, അന്നും ഇന്നും.
1965-ലാണ്, കേരളത്തില്‍ ഔദ്യോഗികമായി റേഷന്‍ സംവിധാനം നിലവില്‍ വന്നത്. എങ്കിലും മലബാര്‍ മേഖലയില്‍ 1944-ലും, തിരുവിതാംകൂര്‍-കൊച്ചി മേഖലയില്‍ 1943-ലും ചെറിയ തോതില്‍ റേഷന്‍ പരിപാടി തുടങ്ങിയിരുന്നു. പക്ഷെ 1964-ല്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍, സംസ്ഥാനത്തുടനീളം വിപുലമായ രീതിയില്‍ റേഷന്‍ സംവിധാനം നടപ്പിലാക്കി.
അമ്മ കര്‍ഷക തൊഴിലാളിയായിരുന്നു. അതിന്റ കരുത്തും വാശിയും, ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം അമ്മയ്ക്ക് കൊടുത്തിരുന്നു. ഏതെല്ലാം മുള് മുനകളില്‍ ചവിട്ടിയാണ്, എന്തെല്ലാം പോരാട്ടങ്ങള്‍ ജയിച്ചു വന്നവരാണ് അന്നത്തെ തൊഴിലാളി സമൂഹം. റേഷന്‍ അരി വാങ്ങാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള മാസാവസാനത്തെ ഫോണ്‍ വിളി നിലച്ചിട്ട് ഇന്നലത്തേക്ക് മൂന്നു വര്‍ഷം കഴിഞ്ഞു..
പക്ഷെ ഇപ്പോഴും നാല് കിലോ അരി വാങ്ങാന്‍ ഞാന്‍ എല്ലാമാസവും നാട്ടില്‍ എത്താറുണ്ട്. കാരണം ആ റേഷന്‍ അരിയില്‍, സാധാരണക്കാരന്റെ ജീവിതമുണ്ട്. ആ ജീവിതം, അമ്മയെ പോലുള്ള നിരവധി കര്‍ഷക തൊഴിലാളികള്‍ നല്കിയ പാഠമാണ്..
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Directo M Mohanan pens an emotional note about his mother and ration system.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഐഫോണ്‍ 18 പ്രോ വിലക്കുറവില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ രാജ്യങ്ങള്‍ പരിഗണിക്കാം

'കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്‍; രക്ഷപ്പെടുത്തിയത് അനശ്വര'; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്‍

