പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും

Elon Musk’s X launches X Money financial service in the US: Here’s how it works
Elon Musk
Edited by :Amal Joy
Last Updated :28 ജൂലൈ 2026, 4:06 pm IST

വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ ആപ്പായ എക്സ് യുഎസ് ഉപയോക്താക്കള്‍ക്കായി ബാങ്കിങ് സേവനങ്ങള്‍ ആരംഭിച്ചു. പ്രീമിയം, പ്രീമിയം+ സബ്സ്‌ക്രൈബര്‍മാര്‍ക്കാവും ഈ സേവനം ലഭ്യമാകുക.

നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനും, വ്യക്തികള്‍ തമ്മില്‍ പണം കൈമാറാനും, ബില്ലുകള്‍ അടയ്ക്കാനും, വയര്‍ ട്രാന്‍സ്ഫര്‍ വഴി പണം അയക്കാനും, മെയില്‍ ചെക്ക് ചെയ്യാനും 'എക്സ് മണി' ഉപയോഗപ്പെടുത്താം. എക്സിനെ എല്ലാം കാര്യങ്ങളും ചെയ്യാനുതകുന്ന ഒരു സമ്പൂര്‍ണ ആപ്പായി മാറ്റാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമായാണ് നീക്കം. യുഎസിന് പുറത്തേക്കും ഭാവിയില്‍ സേവനങ്ങള്‍ ലഭ്യമാക്കിയേക്കാം.

ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍ഡറായ ക്രോസ് റിവര്‍ ബാങ്കിലേക്കാണ് ഉപയോക്താക്കളുടെ നിക്ഷേപങ്ങള്‍ സൂക്ഷിക്കുക. ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വഴി 250,000 ഡോളര്‍ വരെയുള്ള ഇന്‍ഷുറന്‍സും ലഭ്യമാക്കും.

News Now

Summary

Elon Musk’s X launches X Money financial service in the US: Here’s how it works

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates