
'വിമാനം ഇടിച്ചിറങ്ങിയത് ഹോസ്റ്റലിലെ ഉച്ചഭക്ഷണ സമയത്ത്, അന്‍പതോളം പേര് പരിക്കേറ്റ് ചികിത്സയില്‍'
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന വിമാനം ഉച്ചയ്ക്ക് 1.38 നാണ് ടേക്ക് ഓഫ് ചെയ്തത്

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ (Air India Flight crash) പ്രദേശത്തുണ്ടായിരുന്നത് നിരവധി പേരെന്ന് റിപ്പോര്‍ട്ട്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന വിമാനം ഉച്ചയ്ക്ക് 1.38 നാണ് ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ പ്രദേശത്ത് തകര്‍ന്നുവീഴുകയും ചെയ്തു.
വലിയ അഗ്നിഗോളം സൃഷ്ടിച്ച് വിമാനം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ പതിച്ചപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാനായി നിരവധി പേര് ഹോസ്റ്റല്‍ മെസ്സില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദുരന്തത്തിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങളിലും ഇതിന്റെ സൂചനകള്‍ ശക്തമായി നല്കുന്നു. മെസ് ഹാളില്‍ ഭക്ഷണ പാത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും പരന്നു കിടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
അപകടത്തില്‍, അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ അന്‍പത് പേര് വിമാനപകടവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്നുണ്ടെന്ന അഹമ്മദാബാദ് പൊലീസ് അറിയിച്ചു. ഇതില്‍ തിരിച്ചറിഞ്ഞ 25പേരുടെ പേരുവിവരങ്ങളും പൊലീസ് പങ്കുവച്ചു. അഞ്ച് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് ഡോക്ടേഴ്സ് അസോസിയേഷന്റെ മുഖ്യ രക്ഷാധികാരി ഡോ. രോഹന് കൃഷ്ണന് പറയുന്നു. വിമാനപകടത്തില്‍ ബിജെ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനും സൂപ്പര്‍-സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ റെസിഡന്‍ഷ്യല്‍ ബ്ലോക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 50 പേര്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു. അഞ്ച് പേരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ
