നടിയെന്നതിലുപരി യൂട്യൂബ് വ്ലോഗർ കൂടിയാണ് അഹാന കൃഷ്ണ..അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാനയിപ്പോൾ..അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരിമാരായ ഹൻസിക, ഇഷാനി എന്നിവർക്കുമൊപ്പമായിരുന്നു അഹാനയുടെ യാത്ര..ജപ്പാനിലെ ചെറി ബ്ലോസം കാണാനായിരുന്നു അഹാനയും കുടുംബവും എത്തിയത്..ടോക്കിയോ, കനസാവ, ക്യോട്ടോ, ഒസാക്ക എന്നീ സ്ഥലങ്ങളിലും അഹാനയും കുടുംബവും സന്ദർശനം നടത്തി..ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ച ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്..ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമായ ടീ സെറിമണിയിൽ പങ്കെടുത്ത ചിത്രങ്ങളും ആരാധകർക്കായി അഹാന പങ്കുവച്ച്..ജപ്പാൻ യാത്രയുടെ വ്ലോഗും അഹാന യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates