വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ കഴിക്കാവുന്ന ഏറ്റവും നല്ല പച്ചക്കറിയാണ് കുക്കുമ്പർ അഥവാ കക്കരിക്ക. നിരവധി പോഷകഗുണങ്ങളുള്ള കുക്കുമ്പറിൽ 90 ശതമാനവും ജലാംശമാണ്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും..കുക്കുമ്പർ പക്കോഡകനം കുറച്ച് വട്ടത്തിൽ അരിഞ്ഞ കുക്കുമ്പർ, ആവശ്യത്തിന് ഉപ്പും മുളും ചേർത്ത കടലമാവിൽ മുക്കിയ ശേഷം എണ്ണയിൽ പൊരിച്ചെടുക്കാൻ, വൈകുന്നേരം സ്കാനായി ഇത് കഴിക്കാവുന്നതാണ്..വെള്ളരിക്ക പുളിശ്ശേരിതൈരും വെള്ളരിക്കയും തേങ്ങയും ചേര്‍ത്ത് ഉണ്ടാക്കുന്ന പുളിശ്ശേരി വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ മികച്ചതാണ്. ഇത് ചോറിനൊപ്പം കഴിക്കാവുന്നതാണ്..കുക്കുമ്പര്‍/വെള്ളരിക്ക സംഭാരംചെറുതായി അരിഞ്ഞ വെള്ളരിക്കയും ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവയും കൂട്ടിയോജിപ്പിച്ച ശേഷം, തൈരും വെള്ളവും ഐസ് ക്യൂബും ചേർത്ത മിശ്രതത്തിലേക്ക് യോജിപ്പിച്ചു കുടിക്കാം. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഇത് ഗുണകരമാണ്..കുക്കുമ്പർ റൊട്ടിഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന കുക്കുമ്പറിലേക്ക് തേങ്ങ ചിരണ്ടിയത്, പച്ചമുളക്, മല്ലിയില, ആവശ്യത്തിന് ഉപ്പ്, റവ എന്നി ചേർത്ത് യോജിപ്പിച്ച ശേഷം തവയിൽ പരത്തി റൊട്ടി ഉണ്ടാക്കാവുന്നതാണ്. വേനൽക്കാലത്ത് പരീക്ഷിക്കാവുന്ന ഒന്നാണിത്..കുക്കുമ്പർ സൂപ്പ്തൈരും, കുക്കുമ്പറും വെളുത്തിള്ളിയും ഉപ്പും കുരുമുളക് ചിക്കൻ സ്റ്റോക്ക് കൂടി ചേർത്തുണ്ടാക്കുന്ന തണുത്ത സൂപ്പ് വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ നല്ലതാണ്..രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം