ട്രെയിന്‍ യാത്രകള്‍ (train travel) പലര്‍ക്കും ഇഷ്ടമാണ്. വ്യത്യസ്തങ്ങളായ ട്രെയിന്‍ യാത്രകളെക്കുറിച്ച് അറിഞ്ഞാലോ.കല്‍ക്ക മുതല്‍ ഷിംല വരെ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ ട്രെയിന്‍ സര്‍വീസ് 1903 ല്‍ ആരംഭിച്ചതാണ്. പൈന്‍ മരങ്ങള്‍, ഓക്ക്, ദേവദാര്‍ തുടങ്ങിയ മരങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ താഴ്വരകളും കാഴ്ചകളും ഇവിടേയ്ക്കുള്ള യാത്ര മനോഹരമാക്കുന്നു..മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്ക്: ഒരു വശത്ത് സഹ്യാദ്രി കുന്നുകളും മറുവശത്ത് അറബിക്കടലിനും ഇടയില്‍ ഓടുന്ന ഈ മനോഹരമായ പാത യാത്രയുടെ ഓരോ മിനിറ്റിലും അനിര്‍വചനീയമായ അനുഭവമാണ് നല്‍കുന്നത്. ഗ്രാമങ്ങള്‍, നെല്‍വയലുകള്‍, കടല്‍...അങ്ങനെ മറക്കാനാകാത്ത കാഴ്ചയാണ് സമ്മാനിക്കുക..കന്യാകുമാരി മുതല്‍ തിരുവനനന്തപുരം വരെ: ഗോപുരങ്ങളും ക്ഷേത്രങ്ങളുമായി ഈ യാത്രയില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കും. വ്യത്യസ്തമായ വാസ്തുവിദ്യാ ശൈലികളുള്ള കെട്ടിടങ്ങള്‍ കാണാന്‍ കഴിയും..മതേരന്‍ മുതല്‍ നേരല്‍ വരെ: മഹാരാഷ്ട്രയിലെ ഈ യാത്ര നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവം തരുമെന്ന് തീര്‍ച്ച. വിശാലമായ വനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്ര നഗരങ്ങളിലെ തെരക്കില് നിന്ന് ആശ്വാസം കണ്ടെത്താന്‍ സഹായിക്കും..ജയ്സാല്‍മീര്‍ മുതല്‍ ജോധ്പൂര്‍ വരെ: മറ്റെവിടെയും ഇല്ലാത്ത യാത്രാനുഭവം. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി തന്നെയാണ് ഈ യാത്ര സമ്മാനിക്കുന്നത്..ഭുവനേശ്വര്‍ മുതല്‍ ബ്രഹ്മപൂര്‍ വരെ: ചിലിക്ക തടാകത്തിലൂടെയുള്ള ഈ യാത്രയുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പ്രഭാത യാത്ര തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം..മണ്ഡപം മുതല്‍ രാമേശ്വരം വരെ: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ യാത്ര ഇഷ്ടപ്പെടും..നീലഗിരി മൗണ്ടെന് റെയില്‍വേ: മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേയ്ക്ക് 46 കിലോമീറ്റര്‍ ഇടതൂര്‍ന്ന വനങ്ങള്‍,തേയിലത്തോട്ടങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവയിലൂടെ യാത്ര ചെയ്യാം.