
പതിനേഴാം ലോക്സഭയിലെ അംഗമായിരുന്ന അദ്ദേഹം നിലവില്‍ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.

News Now
'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ഭോപ്പാല്‍: പേരക്കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നടക്കുന്നതിനിടെയാണ് മുന്‍ മധ്യപ്രദേശ് മന്ത്രിയായ ധാല്‍ സിങ് ബിസന് ആ ഫോണ്‍ കോള്‍ ലഭിച്ചത്. താന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറായി നിയമിതനായെന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍കോള്‍. വിവരം അറിഞ്ഞ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതോടെ ധാല്‍ സിങിന്റെ വീട് ആഘോഷ വേദിയായി മാറി.
മുന്‍ ലോക്സഭാ എംപിയും നിരവധി തവണ എംഎല്‍എയുമായി 74കാരനായ ബിസന് തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതുതായി നിയമിച്ച ആറ് ഗവര്‍ണര്‍മാരില്‍ ഒരാളാണ്. ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍മീത് സിങിനെ മാറ്റിയാണ് ധാല്‍ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്.
മധ്യപ്രദേശിലെ സിയോണി ജില്ലയിലെ പിപാരിയ ഗ്രാമത്തില്‍ ജനിച്ച ബിസന്, ആയുര്‍വേദ ഡോക്ടറും കര്‍ഷകനുമാണ്. തന്റെ ഗ്രാമത്തില്‍ വാര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് രാഷ്ട്രീയത്തില്‍ സജീവമാകുന്നതും. 1990, 1993, 1998, 2003 വര്‍ഷങ്ങളില്‍ ബാര്ഘട്ട് മണ്ഡലത്തില്‍ നിന്ന എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ 2005വരെ മധ്യപ്രദേശ് സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു.
ബാര്ഘട്ട് മണ്ഡലം പട്ടിക വര്ഗമണ്ഡലമായി പ്രഖ്യപിച്ചതോടെ മണ്ഡലം മാറി മത്സരിച്ചെങ്കിലും രണ്ടുതവണ പരാജയപ്പെട്ടു. 2011 മുതല്‍ 2013 വരെ സംസ്ഥാനത്തെ നാലാം ധനകാര്യ കമ്മീഷന് അധ്യക്ഷനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പതിനേഴാം ലോക്സഭയിലെ അംഗമായിരുന്ന അദ്ദേഹം നിലവില്‍ ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.
Summary
Ex-Minister Was Walking With Grandson, Then A Call That He Is New Governor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


