'ഹന്‍സികയുടേയും ഇഷാനിയുടേയുമൊക്കെ ഗോള്‍ഡ് വാങ്ങിക്കുന്ന വിഡിയോയുടെ താഴെ ഇതും ഫ്രീ ആണല്ലേ എന്ന് ചോദിക്കുന്നത് കണ്ടു'

Diya Krishna
Diya Krishna
Last Updated :13 October 2026, 1:12 pm IST

News Now

സോഷ്യല്‍ മീഡിയയിലെ താരങ്ങമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരി എന്നതിലുപരിയായി സ്വന്തമായൊരു ഇടമുണ്ട് സോഷ്യല്‍ മീഡിയയില്‍ ദിയയ്ക്ക്. ദിയ വിഡിയോകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ദിയ പങ്കുവച്ച ക്യു ആന്റ് എ വിഡിയോയും വൈറലായി മാറിയിരുന്നു.

ക്യു ആന്റ് എയില്‍ അഹാന കൃഷ്ണയുടെ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളെക്കുറിച്ച് ദിയ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. തങ്ങള്‍ ധരിച്ച വസ്ത്രങ്ങള്‍ കൊളാബ് ആയിരുന്നുവെന്നാണ് ദിയ പറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയ ദിയയുടെ വാക്കുകള്‍ മറ്റൊരു തരത്തിലാണ് പ്രചരിപ്പിച്ചത്. തങ്ങള്‍ക്ക് എല്ലാം ഫ്രീയായി കിട്ടുന്നതാണെന്ന് ദിയ പറഞ്ഞുവെന്നായിരുന്നു പ്രചാരണം.

തന്റെ വാക്കുകള്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. തങ്ങള്‍ക്ക് എല്ലാം ഫ്രീയായി കിട്ടുന്നതല്ലെന്നാണ് ദിയ പറയുന്നത്. സ്വര്‍ണമൊക്കെ ഫ്രീയായി കിട്ടണമെങ്കില്‍ തന്റേത് അംബാനിയുടെ കുടുംബമായിരിക്കണമെന്നും ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം റിലിലൂടെയായിരുന്നു ദിയയുടെ പ്രതികരണം.

''ഞാനൊരു ക്യു ആന്റ് എ ഇട്ടതിന് അകത്ത് പറഞ്ഞിരുന്നു, ഞങ്ങള്‍ എല്ലാവരുടേയും ഡ്രസ് കൊളാബ് ആയിരുന്നുവെന്ന്. എല്ലാം എന്ന് ഞാന്‍ പറയുമ്പോള്‍ കൂടുതലും എന്നാണ് അല്ലാതെ എല്ലാം എന്നല്ല. അതൊന്ന് വിശദീകരിക്കണം എന്ന് തോന്നി. ഒരുപാട് പേര്‍ ഹന്‍സികയുടേയും ഇഷാനിയുടേയുമൊക്കെ ഗോള്‍ഡ് വാങ്ങിക്കുന്ന വിഡിയോയുടെ താഴെ ഇതും ഫ്രീ ആണല്ലേ എന്ന് ചോദിക്കുന്നത് കണ്ടു. അതിനാല്‍ വിശദീകരിക്കണമെന്ന് തോന്നി. സ്വര്‍ണമൊക്കെ ഫ്രീയായി തരണമെങ്കില്‍ നമ്മള്‍ അംബാനിയുടെ കുടുംബം ആയിരിക്കണം. അല്ലാതെ സ്വര്‍ണമൊന്നും ആരും ഫ്രീയായി തരില്ല'' ദിയ പറയുന്നു.

''സ്വര്‍ണവും മറ്റ് ആഭരണങ്ങളും എന്റെ കുടുംബം അവരവരുടെ സമ്പത്തായി വാങ്ങിക്കുന്നതാണ്. അതൊന്നും ആരും ആര്‍ക്കും ഫ്രീയായി കൊടുക്കത്തില്ല. എത്ര വര്‍ഷം പരിചയമുള്ള കടയാണെങ്കിലും ആരും ഫ്രീയായി കൊടുക്കില്ല. ഡ്രസ് ഇതുപോലെയുള്ള വലിയ പരിപാടികള്‍ക്ക് ഫ്രീയായി കിട്ടും. തെറ്റിദ്ധരിച്ചവര്‍ക്ക് വിശദീകരണം നല്‍കണമെന്ന് തോന്നി. ഒരുപാട് പേര്‍ക്ക് കാര്യങ്ങള്‍ അറിയുമായിരിക്കും. പക്ഷെ ചിലര്‍ ചൊറി കാരണം പറയുന്നതാണ്. അത് നമുക്ക് ഒഴിവാക്കാം'' എന്നും ദിയ കൃഷ്ണ പറയുന്നു.

Summary

Diya Krishna gives clarification about her statement on collabs in Ahaana Krishna's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics