ക്രിസ്മസ് ആയാൽ വൈൻ ഇല്ലാതെ ഒരു ആഘോഷവും ഇല്ല..പക്ഷെ വൈൻ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്..റെഡ് വൈൻ എപ്പോഴും വിളമ്പുന്നത് പോലെ അല്ലാതെ അൽപം തണുപ്പിച്ച് ഉപയോഗിക്കാം. പിനോട്ട് നോയർ, ഗമായ്, ബാർബെറ തുടങ്ങിയ റെഡ് വൈനുകൾ തണുപ്പിച്ചാൽ രുചിയിലും മാറ്റം വരും. വിളമ്പുന്നതിന് മുമ്പ് 15-20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. നിങ്ങൾക്ക് പഴങ്ങളുടെ രുചി ലഭിക്കും..കുപ്പി പെട്ടെന്ന് തണുപ്പിക്കാൻ നനഞ്ഞ ടവ്വലിൽ പൊതിഞ്ഞ് 10–15 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക. ഈർപ്പം, തണുപ്പിക്കൽ വേഗത്തിലാക്കുന്നു..സാലഡ് സ്പിന്നറിൽ ഐസ്, വെള്ളം, ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട ശേഷം ചെറിയ വൈൻ കുപ്പിയോ ടിന്നോ വച്ച് 2-3 മിനിറ്റ് കറക്കുക: ഐസ്-കോൾഡ് വൈൻ റെഡി..വൈൻ ഗ്ലാസുകൾ ചൂട് വെള്ളത്തിൽ കഴുകാം. സോപ്പ് ഉൾപ്പെടെ ഉപയോഗിച്ചാൽ വൈൻ ൻ്റെ രുചിയെ ബാധിക്കും..ബാക്കി വരുന്ന വൈൻ പാഴാക്കി കളയണ്ട. ബാക്കിവരുന്ന വൈൻ ഐസ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസറിൽ വെച്ച് ഫ്രീസ് ചെയ്ത് ഉപയോഗിക്കാം. ടൊമാറ്റോ സോസ് ,സ്റ്റ്യൂ എന്നിവയുടെ രുചി വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കാം..വൈൻ സർവ് ചെയ്യുന്നതിന്റെ ഒരു സ്റ്റാൻഡേർഡ് കണക്ക് എന്ന് പറയുന്നത് 125ml–150ml ആണ്. അതായത് ഒരു 750ml കുപ്പി 5 മുതൽ 6 ഗ്ലാസ് വൈനാണ് ലഭിക്കുക..ചൂടുള്ള ദിവസങ്ങളിൽ വൈൻ ഉപയോഗിക്കുമ്പോൾ കുറച്ച് ഫ്രോസൺ മുന്തിരി ഗ്ലാസിലേക്ക് ഇടുക. ഇത് വൈൻ തണുപ്പിക്കുകയും നിങ്ങൾക്ക് ഒരു ചെറിയ ഫ്രോസൺ ഫ്രൂട്ടി ട്രീറ്റ് നൽകുകയും ചെയ്യുന്നു..ദുരെ യാത്ര പോകുമ്പോൾ വൈൻ കുപ്പിയും സ്യൂട്ട് കേസിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുപ്പി സോക്സ് ഉപയോഗിച്ച് പൊതിഞ്ഞ് എടുക്കുക. ഇത് മറ്റ് കുപ്പിയുമായി തട്ടി, കുപ്പി പൊട്ടി പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു..ചോക്ലേറ്റും റെഡ് വൈനും ഒരുമിച്ച് ഉപയോഗിക്കരുത്. റെഡ് വൈനിലുള്ള ടാനിനുകളും ഡാർക്ക് ചോക്ലേറ്റിലെ കയ്പ്പും തമ്മിൽ ചേരുമ്പോൾ വൈനിന്റെ യഥാർത്ഥ രുചി നഷ്ടമാകുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates