കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഓഹരി വിപണി പോലെ റിസ്‌ക് ഉള്ള മേഖലകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഇപ്പോഴും നിരവധിപ്പേരുണ്ട്

deposit scheme
deposit schemeSource by : file
Last Updated :10 October 2026, 2:09 pm IST
Guest Author :Dhanoj AM

ഓഹരി വിപണി പോലെ റിസ്‌ക് ഉള്ള മേഖലകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഇപ്പോഴും നിരവധിപ്പേരുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്.

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ട്രഷറി എഫ്ഡി വാഗ്ദാനം ചെയ്യുന്നു. കേരള ഗവണ്‍മെന്റിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കേരള ട്രഷറി മറ്റു ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശയാണ് നല്‍കുന്നത്. സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 5.40 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് പലിശ ലഭിക്കുക. ട്രഷറിയില്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്.

നേട്ടം വര്‍ധിപ്പിക്കാനുള്ള തന്ത്രം

എഫ്ഡി ലാഡറിങ് സ്ട്രാറ്റജി ഉപയോഗിച്ചാല്‍ ട്രഷറി ഡെപ്പോസിറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ കഴിയും. കൈയിലുള്ള തുക മുഴുവന്‍ ഒറ്റ എഫ്ഡിയില്‍ നിക്ഷേപിക്കാതെ ഒരു വര്‍ഷം, രണ്ടു വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിലുള്ള എഫ്ഡികളില്‍ നിക്ഷേപിക്കുന്നതാണ് എഫ്ഡി ലാഡറിങ്. ഇതുവഴി കൂടുതല്‍ ലിക്വിഡിറ്റി ഉറപ്പാക്കാന്‍ സാധിക്കും.

എഫ്ഡികളില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന പലിശ തുക ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക. ഈ തുക വീണ്ടും നിക്ഷേപിക്കാം. അക്കൗണ്ടിലെത്തുന്ന പലിശ തുക ഉപയോഗിച്ച് ട്രഷറി ആര്‍ഡി ആരംഭിക്കുകയോ, എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറ്റുകയോ പരിഗണിക്കാവുന്നതാണ്. ഇത് ഒറ്റ നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ പണം കണ്ടെത്താന്‍ സഹായിക്കും.

News Now

Summary

Treasury Deposit plus FD laddering strategy, along with SIP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates