മറക്കില്ലകാലം എത്ര കടന്ന് പോയാലും മുഹമ്മദ് റഫിയെ മലയാളിയെ പോലെതന്നെ ഓരോ ഇന്ത്യാക്കാരനും മറക്കില്ല. ഇന്ത്യന്‍ ചലച്ചിത്ര ഗാന ശാഖയ്ക്ക് റഫി നല്കിയ സംഭാവനകള്‍ ചെറുതല്ല..ജന്മദിനംഇന്ന് ആ മഹാഗായകന്റെ നൂറാം ജന്മവാര്‍ഷികമാണ്. 1924 ഡിസംബർ 24 നായിരുന്നു അദ്ദേഹം ജനിച്ചത്..മാന്ത്രികസ്വരംപ്രണയവും വിരഹവും വിഷാദവുമെല്ലാം കൂടിച്ചേർന്ന് ഒഴുകുന്ന ഒരു നദി പോലെയായിരുന്നു മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍. ആ ഇതിഹാസ ഗായകനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇതാ..ജനനംപഞ്ചാബിലെ അമൃത്സർ ജില്ലയിലെ കോട്ല സുൽത്താൻ സിങ് എന്ന ഗ്രാമത്തിലായിരുന്നു റഫിയുടെ ജനനം. ജന്മിയായ ഹാജി അലി മുഹമ്മദ് ആണ് പിതാവ്..ഫക്കീർനാട്ടിൽ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്ക് ആകർഷിച്ചത്. ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു..പാട്ടുകൾആയിരത്തില്പരം സിനിമകള്‍ക്കായി 25,000-ത്തില്പരം ഗാനങ്ങള്‍ റഫി പാടി..മലയാളത്തിൽ‘തളിരിട്ട കിനാക്കള്‍’ എന്ന മലയാള സിനിമയില്‍ ‘ശബാബ് ലേ കേ വോ ജാനി ശബാബ്’ എന്ന ഹിന്ദി ഗാനവും റഫി പാടിയിട്ടുണ്ട്..അവസാന ഗാനംആസ് പാസ്’ എന്ന ചിത്രത്തിനായി പാടിയ ‘തൂ കഹീ ആസ് പാസ് ഹേ ദോസ്ത്’ ആയിരുന്നു മുഹമ്മദ് റഫിയുടെ അവസാന ഗാനം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ 1980ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates