
റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ ഇരട്ടപ്പാലം വരും
തൃശൂർ: കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന് പതിറ്റാണ്ടുകളായി വലിയ തടസ്സമുണ്ടാക്കുന്ന ഷൊർണ്ണൂർ മേഖലയിലെ പ്രധാന റെയിൽവേ 'കുപ്പിക്കഴുത്ത്' ഒടുവിൽ ഇല്ലാതാകുന്നു. ഷൊർണ്ണൂർ ജംഗ്ഷൻ - വള്ളത്തോൾ നഗർ റെയിൽവേ പാത ഇരട്ടിപ്പിക്കലിനായുള്ള നിർണ്ണായക ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ഔദ്യോഗിക വിജ്ഞാപനമായി. ഇതിനുള്ള 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള സെക്ഷൻ 11(1) വിജ്ഞാപനം സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന നെടുമ്പുര, ചെറുതുരുത്തി വില്ലേജുകളിലായി ആകെ 4.3381 ഹെക്ടർ ഭൂമിയാണ് ഈ വികസന പദ്ധതിക്കായി ഏറ്റെടുക്കുന്നത്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള റെയിൽ പാത ഇരട്ടപ്പാതയാണെന്നാണ് പൊതുവെ ധാരണയെങ്കിലും ഷൊർണ്ണൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ഏകദേശം ഓരോ കിലോമീറ്റർ വീതം വരുന്ന ഭാഗങ്ങൾ ഇപ്പോഴും ഒറ്റവരിപ്പാതയായി തുടരുകയാണ്. ഇത് കടുത്ത യാത്രാതടസ്സങ്ങൾക്കും ട്രെയിനുകൾ വഴിയിൽ പിടിച്ചിടുന്നതിനും കാരണമാകാറുണ്ട്.
WHAT TO READ NEXT

ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ ആഹ്വാനം ചെയ്ത് സിപിഎം
ഈ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയതായി ഇരട്ടപ്പാലം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ അനുബന്ധ പാതകൾക്കായുള്ള ഈ ഭൂമി ഏറ്റെടുക്കൽ. പാത ഇരട്ടിപ്പിക്കുന്നതിലൂടെ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകൾ ഇവിടെ സജ്ജമാക്കാൻ സാധിക്കും. ഇത് വഴി ഷൊർണ്ണൂർ-വള്ളത്തോൾ നഗർ ഇടനാഴിയിലെ റെയിൽവേ ശേഷി വർദ്ധിക്കുകയും ട്രെയിനുകളുടെ വേഗതയും സമയനിഷ്ഠയും ഗണ്യമായി മെച്ചപ്പെടുകയും ചെയ്യും. നിലവിലെ യാത്രാതടസ്സങ്ങളും ട്രെയിനുകൾ കാത്തു കിടക്കുന്ന സാഹചര്യവും ഒഴിവാക്കാൻ സഹായിക്കുന്ന ഈ പദ്ധതി യാത്രക്കാർക്ക് കൂടുതൽ വേഗമേറിയതും സുരക്ഷിതവുമായ യാത്രാസൗകര്യമാണ് നൽകുക. അതിവേഗം സ്ഥലമെടുപ്പ് പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കാനാണ് റെയിൽവേയും റവന്യൂ വിഭാഗവും ലക്ഷ്യമിടുന്നത്.
WHAT TO READ NEXT
പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു
ആലത്തൂർ എം. പി കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പദ്ധതിയുടെ പുരോഗതിയും നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. പദ്ധതി പ്രദേശത്തുള്ള റെയിൽവേ ട്രാക്കുകൾ സുരക്ഷിതമായി മുറിച്ചുകടക്കാൻ ഫൂട്ട്ഓവർ ബ്രിഡ്ജ് അടക്കമുള്ള ആവശ്യങ്ങൾ നാട്ടുകാർ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ ഭാരതപ്പുഴയിലെ പുതിയ റെയിൽപ്പാലം ഉൾപ്പെടെയുള്ള വികസനം ദ്രുതഗതിയിലാകും.
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Summary
In a major boost to ease railway congestion in Kerala, the state government has issued the Section 11(1) land acquisition notification to acquire 4.33 hectares of land in Thrissur's Talappilly taluk for the crucial Shoranur-Vallathol Nagar track-doubling project, which includes a new bridge over the Bharathapuzha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

അരനൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവിൽ പ്രതീക്ഷ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി തിരിച്ചുനൽകാൻ നിയമവഴി തേടി സർക്കാർ
അട്ടപ്പാടി ഭൂമി തട്ടിപ്പ് ആരോപണം: സിപിഎമ്മിന്റെ 10 വർഷത്തെ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ്
