ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണിപ്പോൾ നടി പ്രിയ വാര്യർ..ചിത്രത്തിലെ കഥാപാത്രത്തിന് നടിയ്ക്ക് ഒട്ടേറെ പ്രശംസകളും ലഭിച്ചിരുന്നു..ഗുഡ് ബാഡ് അഗ്ലിയിൽ അജിത്തിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് ഒരഭിമുഖത്തിൽ പ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്..'അജിത്ത് സാറുമായി കോമ്പിനേഷന് സീന് എനിക്ക് ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ. ഓഫ് സെറ്റിലായിരുന്നു ഞങ്ങൾ കൂടുതലും സംസാരിച്ചത്'.- പ്രിയ പറഞ്ഞു..'ഞങ്ങള് രണ്ടു പേരും സെറ്റില് എന്താണ് നടക്കുന്നതെന്നൊക്കെ പോയി നോക്കുമായിരുന്നു'..'വളരെ കുട്ടിത്തം നിറഞ്ഞ മനസാണ് അജിത് സാറിന്. ഓരോ കാര്യങ്ങളും സംസാരിക്കുമ്പോള് അദ്ദേഹത്തിന് നല്ല ഉത്സാഹമാണ്'..'പ്രത്യേകിച്ച് റേസിങ്ങിനെ കുറിച്ചും കാറിനെ കുറിച്ചും സംസാരിക്കുമ്പോള് അദ്ദേഹം വളരെ ഹാപ്പിയാകും'.- പ്രിയ വ്യക്തമാക്കി.