
News Now
ഷാര്ജ: യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' നറുക്കെടുപ്പില് ഇന്ത്യക്കാരന് ഭാഗ്യം. ഷാര്ജയില് താമസിക്കുന്ന 59 കാരനായ കിഷോറിന് 50 ലക്ഷം ദിര്ഹ(13 കോടിയോളം രൂപ)മാണ് സമ്മാനം.
'ഈസി പിക്ക്' സംവിധാനം വഴി തരഞ്ഞെടുത്ത നമ്പറിലാണ് സമ്മാനം അടിച്ചത്. ഒക്ടോബര് 3ന് നടന്ന നറുക്കെടുപ്പില് 'ഡേയ്സ്' വിഭാഗത്തിലെ ആറ് നമ്പറുകളും ഒത്തുവന്നതോടെയാണ് കിഷോറിന് രണ്ടാമത്തെ ഉയര്ന്ന സമ്മാനം ലഭിച്ചത്. യുഎഇ ലോട്ടറിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി 50 ദിര്ഹം നല്കിയാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.
വിജയികളുടെ ലിസ്റ്റില് സ്വന്തം പേര് കണ്ടപ്പോള് ആദ്യമൊന്നും വിശ്വസിക്കാന് കഴിഞ്ഞില്ലെന്നും പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സത്യമാണെന്ന് മനസ്സിലായതെന്നും കിഷോര് പറഞ്ഞു.
ജനറല് കൊമേഴ്സ്യല് ഗെയിമിങ് റഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആര്എ) മേല്നോട്ടത്തിലാണ് യുഎഇ ലോട്ടറിയുടെ പ്രവര്ത്തനങ്ങള് നടക്കുന്നത്. ബുധന്, ശനി ദിവസങ്ങളില് രാത്രി 9:30-നാണ് ലക്കി ഡേ നറുക്കെടുപ്പ് നടക്കുന്നത്. ഈ ഗെയിമില് 3 കോടി ദിര്ഹത്തിന്റെ ഗ്രാന്ഡ് പ്രൈസ് ഇതുവരെയും ആരും നേടിയിട്ടില്ലാത്തതിനാല് അത് ഇപ്പോഴും ലഭ്യമാണ്.
Summary
A prize worth ₹13 crore! Indian strikes it lucky in the 'Lucky Day' draw.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









