ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായുള്ള വരവ് സെഞ്ച്വറി നേട്ടങ്ങളുമായി ആഘോഷിച്ച് ശുഭ്മാന്‍ ഗില്‍..ക്യാപ്റ്റനായ ശേഷം തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി ഗില്‍ ഇതിഹാസ നായകന്മാര്ക്കൊപ്പം പേര് എഴുതി ചേര്‍ത്തു..ക്യാപ്റ്റനായ ശേഷം തുടരെ രണ്ട് ടെസ്റ്റുകളില്‍ ശതകം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന അപൂര്‍വതയാണ് താരം സ്വന്തം പേരിലെഴുതി ചേര്‍ത്തത്..വിജയ് ഹസാരെ, സുനില്‍ ഗാവസ്കര്‍, വിരാട് കോഹ്ലി എന്നിവര്‍ മാത്രമാണ് ഗില്ലിനു മുന്‍പ് നായക സ്ഥാനം തുടരെ രണ്ട് സെഞ്ച്വറികളോടെ ആഘോഷിച്ചത്..എഡ്ജ്ബാസ്റ്റണ് പിച്ചില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും ഗില്‍ മാറി..നേരത്തെ സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ പിച്ചില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍..ഇംഗ്ലണ്ടിനെതിരെ തുടരെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവും ഗില്‍ തന്നെ..മുഹമ്മദ് അസ്ഹറുദ്ദീന്, ദിലീപ് വെങ്സര്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍..കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗില്‍ കുറിച്ചത്.