രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച..ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്..അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്..ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങൾ ഇവയാണ്..മാതളംമാതളം ഹീമോഗ്ലോബിന്റെ അളവ് കൂടാൻ സഹായിക്കും. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു..ഇലക്കറികള്ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്..മുട്ടമുട്ട ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂടാൻ സഹായിക്കും. അയണിന് പുറമേ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും അടങ്ങിയതാണ് മുട്ട..സിട്രിസ് പഴങ്ങൾഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാന്‍ സഹായിക്കും..ബീറ്റ്റൂട്ട്ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും..ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates