മഴക്കാലത്തു ദഹനപ്രക്രിയ കൂടുതല്‍ കഠിനമായതിനാല്‍ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കണം..കുട്ടികളും അമ്മമാരും വൃദ്ധരും മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും എല്ലാം കരുതലോടെ വേണം മഴക്കാലത്തെ ഭക്ഷണരീതി ക്രമീകരിക്കാൻ..മഴക്കാലത്തെ ഭക്ഷണരീതി ക്രമീകരിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ഓര്‍ക്കാം.എണ്ണയും മധുരവും കുറയ്ക്കുക..പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.പയര്‍-പരിപ്പ് വര്‍ഗ്ഗങ്ങള്‍, മുഴുധാന്യങ്ങള്‍, കടല്‍മത്സ്യം, മുട്ട തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കാം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക..ചുക്ക് കാപ്പി തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക..ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കുക.ശീതള പാനീയങ്ങള്‍ക്ക് പകരം പഴച്ചാര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates