മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ സവിശേഷമായ ആചാരമാണ് ആട്ടങ്ങയേറ്.

Aattangayeru Festival Thirumandhamkunnu
തിരുമാന്ധാംകുന്നിലെ ആട്ടങ്ങയേറ്
Last Updated :19 October 2026, 11:13 am IST
Guest Author :Dhanoj AM

News Now

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ സവിശേഷമായ ആചാരമാണ് ആട്ടങ്ങയേറ്. തുലാം ഒന്നിന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മാത്രം നടക്കുന്ന ഒരു ചടങ്ങാണിത്. പന്തീരടിപൂജ സമയത്ത് വടക്കേനടയില്‍ ഇരുചേരികളിലായി നിന്ന് പരസ്പരം ആട്ടങ്ങകള്‍ എറിയുന്നതാണ് ചടങ്ങ്. ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ ഓര്‍മ പുതുക്കുന്ന ഈ ചടങ്ങിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നാണ് വിശ്വാസം.

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹര്‍ഷിയുടെ ശിഷ്യരും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ചടങ്ങ് നടത്തുന്നത്. പന്തീരടിപൂജ കഴിഞ്ഞ് നട തുറക്കുമ്പോള്‍ ഇരുചേരികളും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങകള്‍ എറിയുന്നതോടെ ചടങ്ങ് അവസാനിക്കും.

ഐതിഹ്യമനുസരിച്ച്, പരമശിവന്‍ മാന്ധാതാവ് മഹര്‍ഷിക്ക് നല്‍കിയ ശിവലിംഗം തിരികെ കൊണ്ടുവരാനായി ഭദ്രകാളിയും ഭൂതഗണങ്ങളും എത്തി. മഹര്‍ഷിയുടെ ശിഷ്യന്മാരുമായി ഘോരമായ യുദ്ധം നടന്നു. ആയുധങ്ങളില്ലാതിരുന്ന ശിഷ്യന്മാര്‍ സമീപത്തുണ്ടായിരുന്ന ആട്ടങ്ങപ്പഴങ്ങള്‍ പറിച്ചെറിഞ്ഞപ്പോള്‍, ശിവന്റെ അനുഗ്രഹത്താല്‍ അവ ഓരോന്നും അസ്ത്രങ്ങളായി മാറിയെന്നാണ് ഐതിഹ്യം.

ഈ ഐതിഹ്യയുദ്ധത്തിന്റെ പ്രതീകാത്മകമായ പുനരാവിഷ്‌കാരമാണ് ആട്ടങ്ങയേറ്. ഭക്തിയും വിശ്വാസവും ആവേശവും ഒത്തുചേരുന്ന ഈ അനുഷ്ഠാനം തിരുമാന്ധാംകുന്നിന്റെ തനതായ ആചാരപ്പെരുമയുടെ അടയാളമാണ്. ഐതിഹ്യത്തെ തലമുറകളിലേക്ക് കൈമാറുകയും ക്ഷേത്രപാരമ്പര്യത്തെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്ന ആട്ടങ്ങയേറ് തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയില്‍ ഇന്നും ഭക്തജനങ്ങളെ ഒരുമിപ്പിക്കുന്ന അപൂര്‍വമായൊരു ആചാരമാണ്.

Summary

Aattangayeru Festival Thirumandhamkunnu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates