
'ഇന്നും എനിക്ക് അറിയില്ല എന്ത് വിചാരിച്ചിട്ടാണ് ഗിരീഷേട്ടന് അന്ന് അത് പറഞ്ഞതെന്ന്'

News Now
കേരളത്തിന്റെ കളരിപ്പയറ്റ് ഹോളീവുഡിൽ എത്തിച്ച് വിദ്യുത് ജംവാൾ; കളരികൊണ്ടുള്ള ഗുണങ്ങൾ
മജിസ്ട്രേറ്റിന് വധഭീഷണി: കേസെടുത്ത് ഡൽഹി പൊലീസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മനഃപൂർവ്വം അട്ടിമറിച്ചെന്ന് സിജെപി

വലിയ ബാറ്ററി, കൂടുതല്‍ റേഞ്ച്; വരുന്നു ടാറ്റ നെക്സോണിന്റെ ഫെയ്സ് ലിഫ്റ്റ്, വിശദാംശങ്ങള്‍

'പ്രേമലു 2 വിന് വേണ്ടി ഒരു വര്‍ഷം കളഞ്ഞു, അത് വല്ലാതെ ബാധിച്ചു'; ബെത്ലേഹം വിജയാഘോഷത്തിലും 'വിഷമം' മാറാതെ ഗിരീഷ്

ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വിജയാഘോഷ വേദിയില്‍ വികാരഭരിതയായി നടി മമിത ബൈജു. തന്നില്‍ വിശ്വാസിച്ച സംവിധായകന് ഗിരീഷ് എഡിയ്ക്ക് നന്ദി പറയുകയായിരുന്നു താരം. സൂപ്പര്‍ ശരണ്യ ചെയ്തതിന് പിന്നാലെ തന്നെ ബെത്ലേഹമിന്റെ കഥ തന്നോട് പറഞ്ഞിരുന്നുവെന്നും അന്നേ തനിക്ക് നായികയാകാന്‍ സാധിക്കുമെന്ന് ഗിരീഷ് എഡി വിശ്വസിച്ചിരുന്നുവെന്നും മമിത പറയുന്നു.
''ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. സൂപ്പര്‍ ശരണ്യ കഴിഞ്ഞ ശേഷം, ഷൂട്ട് കഴിഞ്ഞതേയുള്ളൂ സിനിമ റിലീസായിട്ടില്ല. അപ്പോള്‍ എന്നോട് വേഗ് ആയിട്ട് ബെത്ലഹേം കുടുംബ യൂണിറ്റിന്റെ കഥ പറഞ്ഞിരുന്നു ഗിരീഷേട്ടന്. നീ ഈ കഥാപാത്രം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നുണ്ടെന്ന് അന്നേ പറഞ്ഞിരുന്നു. ഇന്നും എനിക്ക് അറിയില്ല എന്ത് വിചാരിച്ചിട്ടാണ് ഗിരീഷേട്ടന് അന്ന് അത് പറഞ്ഞതെന്ന്. പക്ഷെ ഇപ്പോള്‍ ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വിജയാഘോഷത്തില്‍ വന്ന് നില്ക്കുമ്പോള് ഗിരീഷേട്ടനോട് ഒരുപാട് നന്ദിയുണ്ട്. എന്നില്‍ വിശ്വസിച്ചതിന് നന്ദി ഗിരീഷേട്ടാ'' മമിത പറയുന്നു.
''ഒന്നും അല്ലാത്ത സമയത്ത് നമ്മളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് നമ്മള് കൊടുക്കേണ്ടൊരു വാല്യു ഉണ്ടല്ലോ. ഗിരീഷേട്ടന് എനിക്ക് അങ്ങനെയാണ്. പ്രേമലു ആണെങ്കിലും ബെത്ലഹേം ആണെങ്കിലും. നായിക കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം എനിക്കിലാത്തിരുന്ന കാലത്തും വിശ്വസിച്ചിരുന്ന ഗിരീഷേട്ടന് ഒരുപാട് ഒരുപാട് നന്ദി'' എന്നും മമിത ബൈജു പറയുന്നു.
മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയേയും മമിത ബൈജുവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എഡിയൊരുക്കിയ ചിത്രം മലയാളത്തിന്റെ അതിര്‍ത്തിയ്ക്ക് അപ്പുറത്തും വലിയ വിജയമായിരുന്നു. 300 കോടിയിലധികം നേടിയ ചിത്രം കേരള ബോക്സ് ഓഫീസില്‍ മാത്രം 150 കോടിലധികം നേടിയിരുന്നു.
Summary
Mamitha Baiju gets emotional as she speaks about Girish AD at BKU success celebration.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?



