
തുടക്കം സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ്; എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?, വിദ്യാര്‍ഥികള്‍ക്ക് ഗുണകരം
ഭാരതീയ സംസ്കാരത്തില്‍ ഏറെ പ്രാധാന്യത്തോടെ പറയപ്പെടുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം

ഭാരതീയ സംസ്കാരത്തില്‍ ഏറെ പ്രാധാന്യത്തോടെ പറയപ്പെടുന്ന സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. ആത്മീയ കാര്യങ്ങള്‍ക്കും പഠനത്തിനും ധ്യാന ത്തിനും ജപത്തിനും ഏറ്റവും ഉത്തമമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു. മനസ്സിനും ശരീരത്തിനും ഏറ്റവും ശാന്തത ലഭിക്കുന്ന സമയമായതിനാല്‍ ഋഷിമാര്‍ ഈ സമയത്തെ പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്.
ബ്രാഹ്മ മുഹൂര്‍ത്തത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രധാന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ വളരെ കുറവാണെങ്കിലും പുരാണഗ്രന്ഥങ്ങളില് ധാരാളമായി കാണാം. എന്നാല്‍ ഓരോ ഗ്രന്ഥവും ചെറിയ വ്യത്യാസങ്ങളോടെയാണ് സമയം നിര്‍ദ്ദേശിക്കുന്നത്.
സ്കന്ദപുരാണം :
''രജനീ പ്രാന്ത്യയാമര്ദ്ധം ബ്രാഹ്മ സമയ ഉച്യതേ''എന്നാണ് പറയുന്നത്. രാത്രിയുടെ അവസാന ഭാഗത്തുള്ള വിശിഷ്ട സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തമെന്ന് ഇതിലൂടെ സൂചിപ്പിക്കുന്നു.
അഗ്നിപുരാണം :
''രാത്രേസ്തു പശ്ചിമോ യാമോ മുഹൂര്‍ത്തോ ബ്രാഹ്മ ഉച്യതേ'' എന്നും പറയുന്നു. രാത്രിയുടെ അവസാന യാമവുമായി ബന്ധപ്പെട്ട സമയത്തെയാണ് ബ്രാഹ്മ മുഹൂര്‍ത്തമായി കാണുന്നത്.
വിഷ്ണു പുരാണം:
വിഷ്ണു പുരാണം കൂടുതല്‍ വ്യക്തമായി സമയം നിര്‍ദ്ദേശിക്കുന്നു:
''രാത്രേ: പശ്ചിമയാമസ്യ
മുഹൂര്‍ത്തോ യസ്തൃതീയക:
സ ബ്രാഹ്മ ഇതി വിജ്ഞേയോ
വിഹിത: സ പ്രബോധനേ''
അര്‍ത്ഥം: രാത്രിയുടെ അവസാന യാമത്തിലെ മൂന്നാമത്തെ മുഹൂര്‍ത്തമാണ് ബ്രാഹ്മ മുഹൂര്‍ത്തം. സാധാരണയായി സൂര്യോദയത്തിന് ഏകദേശം ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ് ആരംഭിക്കുന്ന സമയമാണിത്. ഈ സമയത്തെ ''സരസ്വതി യാമം'' എന്നും വിളിക്കാറുണ്ട്.
പുരാതന ആചാര്യന്മാര് പഠനത്തിനും വേദാധ്യയനത്തിനും ഈ സമയത്തെ ഏറ്റവും ഉത്തമമായി ക ണക്കാക്കിയിരുന്നു. മനസ്സിന്റെ ഏകാഗ്രത കൂടുതലാകുകയും ഓര്‍മ്മശക്തി മെച്ചപ്പെടുകയും ചെയ്യുന്ന സമയമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കും ആത്മീയ അഭ്യാസം നടത്തുന്നവര്‍ക്കും ഈ സമയം ഏറെ പ്രയോജനകരമാണ്.
WHAT TO READ NEXT

എന്താണ് ബുദ്ധ പൗര്‍ണമി; പ്രത്യേകതകൾ | Buddha Pournami 2026
ആയുര്‍വേദ ഗ്രന്ഥങ്ങളിലും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയുന്നുണ്ട്. ഈ സമയത്തെ ശുദ്ധമായ വായുവും മാനസിക ശാന്തതയും ശരീരത്തിന് പുതുമയും ഉന്മേഷവും നല്‍കുമെന്ന് കരുതപ്പെടുന്നു. ധ്യാ നം, പ്രാര്‍ത്ഥന, യോഗ, ജപം, ശാസ്ത്രപഠനം തുടങ്ങിയ കാര്യങ്ങള്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന വിശ്വാസം ഇന്നും നിലനില്ക്കുന്നു.
WHAT TO READ NEXT

ഭക്ഷണശേഷം കുളിക്കാമോ?; ഏതെല്ലാം ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കാം?
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
What is Brahma Muhurta?, Benefits for students
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


