പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ പുതുതലമുറ പള്‍സര്‍ 125 ഓഗസ്റ്റ് 12ന് വിപണിയില്‍ അവതരിപ്പിക്കും

bajaj pulsar n125
പള്‍സര്‍ 125 image credit: bajaj
Edited by :Dhanoj AM
Last Updated :2 ഓഗസ്റ്റ് 2026, 11:07 pm IST

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ പുതുതലമുറ പള്‍സര്‍ 125 ഓഗസ്റ്റ് 12ന് വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഡീലര്‍ഷിപ്പില്‍ വാഹനം പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷിച്ചത് പോലെ ആധുനിക ഡിസൈന്‍, പുതിയ ഫ്രെയിം, മോണോ ഷോക്ക്, പുതിയ എന്‍ജിന്‍ എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചറുകള്‍.

മൂര്‍ച്ചയുള്ളതും ആക്രമണോത്സുകവുമായ രൂപത്തിലുള്ള ത്രികോണാകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിലും പള്‍സറുകളുടെ സവിശേഷമായ വുള്‍ഫ് ഐ പൊസിഷന്‍ ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് സെറ്റപ്പിലുമാണ് ഇത് വരുന്നത്. ഇന്ധന ടാങ്കിലേക്ക് വന്നാല്‍ അത് വലുതും മൂര്‍ച്ചയുള്ളതും മനോഹരമായി ഡിസൈന്‍ ചെയ്തതുമായ ടാങ്ക് എക്‌സ്റ്റന്‍ഷുകളും നല്‍കിയിട്ടുണ്ട്. പിന്‍ഭാഗം കുറച്ചുകൂടി സ്ലീം ആയ ഡിസൈനിലും മനോഹരമായ വരകളും ഗ്രാഫിക്‌സുകളും നിറഞ്ഞതാണ്. പള്‍സറിന്റെ സിഗ്നേച്ചര്‍ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഇതില്‍ കാണാം.

പുതിയ ബോഡിവര്‍ക്കിന് കീഴില്‍ തികച്ചും പുതിയൊരു ഫ്രെയിമാണ് വാഹനത്തിനുള്ളത്. ടെലിസ്‌കോപ്പിക് ഫോര്‍ക്കും മോണോഷോക്കും ഉപയോഗിച്ചാണ് ഫ്രെയിം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പുതിയ പള്‍സര്‍ 125ല്‍ 17 ഇഞ്ച് അലോയ് വീലുകളാണുള്ളത്. ബ്രേക്കിങ് വിഭാഗത്തില്‍ മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്‍വശത്ത് ഡ്രം ബ്രേക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 80,000നും 85,000നും ഇടയിലായിരിക്കും വില എന്നാണ് കരുതുന്നത്.

News Now

Summary

All-new Bajaj Pulsar 125 revealed ahead of launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates