
ടിഎഫ്ടി ഡിസ്പ്ലേ, ആധുനിക എന്ജിന്; പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍
പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍ എത്തും.

ന്യൂഡല്‍ഹി: പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍ എത്തും. ഡീലര്‍ഷിപ്പ് യാര്‍ഡില്‍ എത്തിയ പുതിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടിഎഫ്ടി ഡിസ്പ്ലേയോട് കൂടിയ ബൈക്കിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ബൈക്കിന്റെ ടോപ് സ്പെസിഫിക്കേഷന്‍ വേരിയന്റിലായിരിക്കാം പുതിയ ടിഎഫ്ടി ഡിസ്പ്ലേ. ഡിസ്പ്ലേ വലുതും തിളക്കമുള്ളതുമാണ്.
സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും കൃത്യമായി കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഡിജിറ്റല്‍ റിവ് ബാര്‍ ക്രമീകരിച്ചിരിക്കുന്നത്. ബൈക്കില്‍ ഒരു റോഡ് മോഡ് ഉള്ളതായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് റൈഡിങ്ങില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല. ടിഎഫ്ടി ഡിസ്പ്ലേയില്‍ ബ്ല്യൂടൂത്ത് കണക്ടിവിറ്റിയും നാവിഗേഷനും ഉണ്ട്. പരമ്പരാഗത ഡിസൈന്‍ ഘടകങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പുതിയൊരു ലുക്കാണ് ഇതിന് നല്‍കിയിരിക്കുന്നത്.
പുതിയ ബോഡി വര്‍ക്കിന് കീഴില്‍ തികച്ചും പുതിയൊരു ഫ്രെയിമാണ് ഉള്ളത്. ടെലിസ്കോപ്പിക് ഫോര്‍ക്കും പ്രീലോഡ്- അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോണോഷോക്കുമാണ് ഇതിന്റെ സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്. കാഴ്ചയിലെ ആകൃതിയിലെ മാറ്റം അടിസ്ഥാനമാക്കി പുതിയ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
new Bajaj Pulsar 125 spotted with TFT display
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 349 സിസി; പള്‍സര്‍ എന്‍എസ്400ഇസഡ് ഉടന്‍ വിപണിയില്‍

92,990 രൂപ മുതല്‍ വില, അത്യാധുനിക ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; പുതിയ പള്‍സര്‍ 125, 150 മോഡലുകള്‍ വിപണിയില്‍


