
വലിയ ബാറ്ററി, പോര്‍ട്ടബിള്‍ ചാര്‍ജര്‍, റേഞ്ച് 187 കിലോമീറ്റര്‍; വിഡ വിഎക്സ്2 പ്ലസ് 4 വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയില്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ പുതിയ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയില്‍ അവതരിപ്പിച്ചു. 4kWh വേരിയന്റിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ ബാറ്ററി പായ്ക്ക് ആണ്. 1,50,990 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
വലിയ ബാറ്ററി പാക്ക് ഉള്‍പ്പെടുത്തിയതോടെ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനുപുറമേ, വേഗതയേറിയ ഒരു പോര്‍ട്ടബിള്‍ ചാര്‍ജറും ബ്രാന്‍ഡ് ഇതിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നുണ്ട്. പുതിയ വേരിയന്റ് ജൂലൈ അവസാനത്തോടെ ഷോറൂമുകളില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ 4.4kWh ബാറ്ററി പായ്ക്കില്‍ ഊരിമാറ്റാന്‍ സാധിക്കുന്ന രണ്ട് 2.2kWh ബാറ്ററികളാണുള്ളത്. വിഎക്സ്2 പ്ലസ് 3 4kWh പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വലിയ 4.4kWh ബാറ്ററി പായ്ക്ക് യാത്രകളിലെ റേഞ്ച് ആശങ്കകള്‍ കുറയ്ക്കാന്‍ സഹായിക്കും.
കൂടാതെ, പുതിയ വേരിയന്റില്‍ 1kW പോര്‍ട്ടബിള്‍ ചാര്‍ജറാണ് നല്‍കിയിരിക്കുന്നത്. പുതിയ 4.4kWh ബാറ്ററി പായ്ക്ക് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 17 മിനിറ്റും മാത്രമാണ് സമയമെടുക്കുക. പൂജ്യത്തില്‍ നിന്ന് 100 ശതമാനം പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യണമെങ്കില്‍ 5 മണിക്കൂറും 8 മിനിറ്റും വേണ്ടിവരും.
വലിയ ബാറ്ററി പായ്ക്ക് ഒഴിച്ചുനിര്‍ത്തിയാല്‍, സ്കൂട്ടറിന്റെ മെക്കാനിക്കല്‍ വശങ്ങളില് മറ്റ് മാറ്റങ്ങളൊന്നുമില്ല. ഇതില്‍ മുന്‍പത്തെപ്പോലെ തന്നെ 6kW മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ആക്സിലറേഷനായുള്ള ബൂസ്റ്റ് മോഡിനൊപ്പം ഇക്കോ (Eco), റൈഡ് (Ride), സ്പോര്‍ട്സ് (Sport) എന്നിങ്ങനെ നാല് റൈഡിങ് മോഡുകള്‍ ഇതില്‍ ഇപ്പോഴും ലഭ്യമാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Hero Vida VX2 Plus 4.4kWh Variant Launched
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




