
156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്‌സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ മാക്‌സി സ്‌കൂട്ടറായ സൂം 160 മോഡലിന്റെ വില കുറഞ്ഞ പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ, കരുത്തുറ്റ സ്‌കൂട്ടറായ സൂം 160 മാക്‌സി സ്‌കൂട്ടര്‍ നിലവില്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ലഭ്യമായത്. വില കുറഞ്ഞ വിഎക്‌സ് വേരിയന്റ് ആയിരിക്കും കമ്പനി പുതുതായി പുറത്തിറക്കുക എന്നാണ് സൂചന.
പുതിയ വിഎക്‌സ് മോഡലില്‍ കീലെസ് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഒഴിവാക്കിയേക്കാം. നിലവിലുള്ള ഇസഡ് എക്‌സ് മോഡലില്‍ സിംഗിള്‍ ചാനല്‍ എബിസി ആണ് ഉള്ളത്. എന്നാല്‍ വരാനിരിക്കുന്ന വി എക്‌സ് മോഡലില്‍ ചെലവ് കുറഞ്ഞ കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
മറ്റു സാങ്കേതിക സവിശേഷതകള്‍ നിലവിലുള്ള വേരിയന്റിന് സമാനമായി തുടരാനാണ് സാധ്യത. 14.6 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 156 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 22 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, 7 ലിറ്റര്‍ ഫ്യുല്‍ ടാങ്ക് കപ്പാസിറ്റി, വലിയ 14 ഇഞ്ച് വീലുകള്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ഡ്യുവല്‍ സ്പ്രിംഗുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. നിലവിലെ വേരിയന്റിന് 1.43 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതില്‍ താഴെയായിരിക്കും പുതിയ വേരിയന്റിന് വില എന്നാണ് പ്രതീക്ഷിക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Hero Xoom 160 More Affordable Variant Launch Expected Soon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി

സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്ക് ആകില്ല, പുതിയ ബ്രേക്കിങ് സംവിധാനം; ഗ്ലാമര്‍ എക്‌സ് 125 വിപണിയില്‍


