പുതിയ പള്‍സര്‍ ശ്രേണിയില്‍ മറ്റൊരു മോഡല്‍ കൂടി; എന്‍160 ലോഞ്ചും ഓഗസ്റ്റ് 12ന്, അറിയാം ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ശ്രേണി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്

new Pulsar N160
new Pulsar N160 source: bajaj
Edited by :Dhanoj AM
Last Updated :4 ഓഗസ്റ്റ് 2026, 2:13 pm IST

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ശ്രേണി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ പള്‍സര്‍ 125, പള്‍സര്‍ 150 എന്നിവയ്ക്ക് പുറമേ ഓഗസ്റ്റ് 12ന് അപ്‌ഡേറ്റ് ചെയ്ത പുതിയ പള്‍സര്‍ എന്‍160 കൂടി ബജാജ് ഓട്ടോ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

new Pulsar N160

new Pulsar N160 - source: bajaj

പുതിയ പള്‍സര്‍ എന്‍160 നിലവിലെ മോഡലിന് സമാനമായി തന്നെയാണ് കാണപ്പെടുന്നത്. ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, ചിന്‍ ഫെയറിങ്, അലോയ് വീലുകള്‍ എന്നിവ അടങ്ങുന്ന മുന്‍പത്തെ അതേ സ്‌പോര്‍ട്ടി ഡിസൈന്‍ തന്നെയായിരിക്കും ഇതിലും ഉണ്ടാവുക എന്നാണ് കരുതുന്നത്.

റീഡിസൈന്‍ ചെയ്ത ഒതുക്കമുള്ള എല്‍ഇഡി ഹെഡ് ലാമ്പ്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പരിഷ്‌കരിച്ച 164.82 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രത്യേകതകള്‍.

News Now

Summary

 new Pulsar N160 is expected to debut alongside other Pulsar models on August 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates