
വില 6.10 ലക്ഷം രൂപ, ലെവല്‍ 2 അഡാസ്; പുതിയ രൂപത്തില്‍ ബലേനോ, അറിയാം ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയ സുസുക്കിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയ സുസുക്കിയുടെ ജനപ്രിയ മോഡലായ ബലേനോയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബലേനോ ഫെയ്സ് ലിഫ്റ്റിന് 6.10 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതിയ കോസ്മെറ്റിക് മാറ്റങ്ങളോടെയും പുതിയ ഫീച്ചറുകളോടെയുമാണ് കാര്‍ വില്‍പ്പനയ്ക്ക് എത്തിയത്.
1.2 ലിറ്റര്‍ ഇസഡ് സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. എഎംടി ഓപ്ഷനോടുകൂടിയ സിഎന്‍ജി വേര്‍ഷനും ലഭ്യമാണ്.
പുതിയ ഫ്രണ്ട് ഗ്രില്ലാണ് ബലേനോ ഫെയ്സ്ലിഫ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ബമ്പറും പരിഷ്കരിച്ചിട്ടുണ്ട്. കൂടുതല്‍ ആകര്‍ഷണം നല്കാന് ഒരു ജോടി എല്‍ഇഡി ഫോഗ് ലാമ്പുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. കാറിന്റെ പിന്‍ഭാഗം പഴയതിന് സമാനമാണ്.
സി ആകൃതിയിലുള്ള ടെയില്‍ലൈറ്റുകളും പിന്‍ഭാഗത്ത് ഉടനീളം നീളുന്ന ക്രോം ഗാര്‍ണിഷും ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന് ആന്റിന, റൂഫ് സ്പോയിലര്‍ എന്നിവയാണ് കാറിന്റെ മറ്റു പ്രത്യേകതകള്‍.
സെന്‍ട്രല്‍ ടച്ച്സ്ക്രീന്‍, 3 സ്പോക്ക് സ്റ്റിയറിങ് വീല്‍, ട്വിന്‍- പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയോടുകൂടിയ അതേ ഡാഷ്ബോര്‍ഡ് ലേഔട്ട് തന്നെയാണ് പുതിയതിലും. വയര്‍ലെസ് ചാര്‍ജര്‍, ക്ലാരിയോണ്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 അഡാസ് എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Maruti Suzuki Baleno facelift launched
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




